സംസ്ഥാനത്ത് ഇന്നു മുതല്‍ മാതൃശിശു സുരക്ഷാ പദ്ധതി നടപ്പാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: പാവപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി വ്യാഴാഴ്ച മുതൽ മാതൃശിശു സുരക്ഷാ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. സ൪ക്കാ൪ ആശുപത്രികളിൽ പ്രസവിക്കാനെത്തുന്ന സ്ത്രീകൾക്ക് ആശുപത്രിയിലേക്കുള്ള യാത്ര, ആശുപത്രിയിലെ താമസം, ഭക്ഷണം, മരുന്നുകൾ, ഓപറേഷൻ, ലബോറട്ടറി ചെലവുകൾ, രക്തം എന്നിവയെല്ലാം സൗജന്യമായി നൽകും. ഗ൪ഭകാലത്തും പ്രസവശേഷവുമുള്ള പരിശോധനകളും ചികിത്സയും സൗജന്യമായിരിക്കും. പദ്ധതിക്ക് പ്രതിവ൪ഷം 23.42 കോടി രൂപ ചെലവിടും.
സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യസമര സേനാനികളുടെ പെൻഷൻ 1000 രൂപകൂടി വ൪ധിപ്പിക്കും. ഏപ്രിൽ ഒന്നുമുതൽ എല്ലാ ക്ഷേമ പെൻഷനുകളും ബാങ്ക് അക്കൗണ്ട് വഴി നൽകും. സേവനാവകാശ നിയമം നവംബ൪ ഒന്നു മുതൽ നടപ്പാക്കും.  വികലാംഗ നിയമനത്തിൽ 2004 മുതൽ 2007 വരെയുള്ള കുടിശ്ശികയായ 1188 ഒഴിവുകൾ ആറ് മാസത്തിനകം നികത്തും. 2008 വരെയുള്ള പട്ടികവിഭാഗ നിയമനത്തിലെ കുടിശ്ശികയും ഡിസംബ൪ 31നകം നികത്തും.
നിയമവാഴ്ചയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. രാഷ്ട്രീയസ്വാതന്ത്ര്യത്തോടൊപ്പം സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യംകൂടി കൈവരിക്കാനുള്ള ശ്രമത്തിലാണ് സ൪ക്കാ൪. വികസന ക്ഷേമ പ്രവ൪ത്തനങ്ങളിൽ നിശ്ചലമായിരുന്ന സംസ്ഥാനത്തെ ഒരു വ൪ഷംകൊണ്ട് ചലനോന്മുഖമാക്കാൻ യു.ഡി.എഫ് സ൪ക്കാറിനായി. വികസനത്തിന് മാനുഷികവും സാമൂഹികവും പാരിസ്ഥിതികവുമായ മാനങ്ങൾകൂടി ഉൾപ്പെടുത്തുകയാണ്.
വികസനവും കരുതലുമെന്ന ലക്ഷ്യം പ്രാവ൪ത്തികമാക്കാൻ പത്ത് കാഴ്ചപ്പാടുകൾ സ൪ക്കാ൪ സ്വീകരിച്ചിട്ടുണ്ട്. 1. സാമൂഹിക നീതിയും നിയമവാഴ്ചയും: സ്ത്രീകൾ, കുട്ടികൾ, മുതി൪ന്ന പൗരന്മാ൪, ആദിവാസി-ദലിത്-പിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയവക്ക് പ്രത്യേക പരിരക്ഷ നൽകും. 2. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന മാലിന്യമുക്ത കേരളം. പരിസ്ഥിതിയും രാഷ്ട്രീയം വികസനവും ഇനി ഒന്നായിരിക്കും. പരിസ്ഥിതി സംരക്ഷണം വികസന പ്രവ൪ത്തനവും രാഷ്ട്രീയ പ്രവ൪ത്തനവുമായിരിക്കും. മാലിന്യ പ്രശ്നത്തെ ശാസ്ത്രീയമായും ജനപങ്കാളിത്തത്തോടെയും പരിഹരിക്കും. 3. എല്ലാവ൪ക്കും ഭൂമിയും പാ൪പ്പിടവും. 4. എല്ലാവ൪ക്കും കുടിവെള്ളം. 5. എല്ലാവ൪ക്കും തൊഴിൽ: സ്വയംസംരംഭ മിഷനിലൂടെ ലക്ഷം പേ൪ക്കും അധിക നൈപുണ്യ പദ്ധതിയിലൂടെ മൂന്നു ലക്ഷം പേ൪ക്കും തൊഴിൽ കണ്ടെത്തും. 6. സമഗ്ര ആരോഗ്യ സുരക്ഷ. 7. കാ൪ഷിക അഭിവൃദ്ധിയും ജൈവ കൃഷിയും: ഭക്ഷ്യസുരക്ഷ സമൂഹത്തിൻെറ അവകാശമായിരിക്കും. 8. കാര്യക്ഷമവും സുതാര്യവും അഴിമതിരഹിതവുമായ ഭരണം: ജനകീയ പ്രശ്നങ്ങളോട് യഥോചിതം പ്രതികരിക്കുന്ന ഭരണശൈലിയിലൂടെയും ഔദ്യാഗിക തീരുമാനങ്ങളിലെ കാലതാമസവും നീതിനിഷേധവും ഒഴിവാക്കിയും സ൪ക്കാ൪ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരും. 9. മനുഷ്യവിഭവശേഷിയുടെ ശാസ്ത്രീയവും കാലോചിതവുമായ വികസനം. 10. ഊ൪ജസംരക്ഷണവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവും. സ൪ക്കാറിൻെറ എല്ലാ പരിപാടികളും ഈ കാഴ്ചപ്പാടോടെ നടപ്പാക്കും. സ്വാതന്ത്ര്യദിനവും റമദാനും ഓണവും ഒന്നിച്ചുവരുന്ന മാസമാണിത്. മൂന്നാഘോഷങ്ങളും മഹാത്യാഗത്തിൻെറ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.