മാലിന്യസംസ്കരണം: മുഖ്യമന്ത്രിക്ക് മേയറുടെ കത്ത്

തിരുവനന്തപുരം: കോടതിയുടെ സഹായം തേടിയിട്ടും മാലിന്യ സംസ്കരണത്തിന് പരിഹാരം കാണാനാവാതെ നഗരസഭ  വീണ്ടും സ൪ക്കാറിൻെറ സഹായം തേടി. വ്യാപക പരാതി ഉയരുന്നുണ്ടെന്നും നഗരസഭയുടെ മാലിന്യം സംസ്കരിക്കാൻ പരിഹാര മാ൪ഗങ്ങൾ കണ്ടത്തെണമെന്നും ആവശ്യപ്പെട്ട് മേയ൪ ചന്ദ്രിക മുഖ്യമന്ത്രിക്ക് കത്തുനൽകി.
വിളപ്പിൽശാല ചവ൪ ഫാക്ടറി പൂട്ടിയശേഷം മാലിന്യ സംസ്കരണത്തിന് നിരവധി മാ൪ഗങ്ങൾ അവലംബിച്ചെങ്കിലും ശരിയായ പരിഹാരമായിട്ടില്ളെന്നാണ് കത്തിൻെറ ഉള്ളടക്കം. വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടും പ്രതിദിനം ഉണ്ടാകുന്ന 250 ടണ്ണിൽ 50 ടൺ മാലിന്യം മാത്രമേ നഗരസഭക്ക് സംസ്കരിക്കാൻ കഴിയുന്നുള്ളൂ. തലസ്ഥാന നഗരമെന്ന നിലയിൽ വന്നുപോകുന്ന ആളുകൾ ഉണ്ടാക്കുന്ന മാലിന്യവും നഗരസഭക്ക്  ബാധ്യതയാവുന്നുണ്ട്.  
വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് ഊന്നൽനൽകി നഗരസഭ ആവിഷ്കരിച്ച പൈപ്പ് കമ്പോസ്റ്റ് പദ്ധതി ,ഫ്ളാറ്റുകളിൽ മാലിന്യസംസ്കരണ സംവിധാനം, ബയോ ഗ്യാസ് പ്ളാൻറുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെന്നും നഗരസഭ കത്തിൽ അവകാശപ്പെടുന്നുണ്ട് .
 പ്ളാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം ക൪ശനമായി പരിശോധിക്കുന്നുണ്ട്. സാധ്യമായിടത്തെല്ലാം മാലിന്യം കുഴിച്ചുമൂടുകയും കത്തിക്കുകയും  ചെയ്തെങ്കിലും പരിഹാരമായില്ളെന്നും കത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.