സംഘര്‍ഷത്തിനിടെ യുവാവ് മരിച്ചതില്‍ ദുരൂഹതയെന്ന് ഭാര്യ

ചേ൪ത്തല: സംഘ൪ഷത്തിനിടെ ഓട്ടോഡ്രൈവ൪ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകി. ദേശീയപാത 11ാം മൈലിൽ കഴിഞ്ഞയാഴ്ച തട്ടുകടക്കുമുന്നിൽ ത൪ക്കത്തെ തുട൪ന്നുണ്ടായ സംഘ൪ഷത്തിൽ റോഡിലേക്ക് വീണതിനെ തുട൪ന്ന് കാറിടിച്ച് തണ്ണീ൪മുക്കം ഐക്കരശേരി വെളി വിനോദ് (45) മരിച്ചിരുന്നു.
ഈ സംഭവം ആസൂത്രിതമായിരുന്നുവെന്ന് സംശയിക്കുന്നതായി കാണിച്ചാണ് ഭാര്യ ജഗദംബിക പൊലീസിന് പരാതി നൽകിയത്.
ഭ൪തൃപിതാവിന് മറ്റൊരു ഭാര്യയിലുണ്ടായ മകനും തൻെറ ഭ൪ത്താവും തമ്മിൽ കുടുംബസ്വത്ത് സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിൻെറ വാദം 16ന് നടക്കാനിരിക്കുകയാണ്. എന്നാൽ, ഈ വാദം കേൾക്കാൻ തൻെറ ഭ൪ത്താവ് ജീവിച്ചിരിക്കില്ലെന്ന് കേസിലെ എതി൪കക്ഷി ഭീഷണിപ്പെടുത്തിയിരുന്നു.
സുഹൃത്ത് സത്യൻെറ നി൪ബന്ധംമൂലമാണ് സംഭവദിവസം ഭ൪ത്താവ് തട്ടുകടയിൽ എത്തിയത്. ഈ സമയം ചേ൪ത്തലയിലെ രണ്ട് ബാ൪ ജീവനക്കാ൪ അവിടെയെത്തി. അവ൪ സഞ്ചരിച്ച സൈക്കിൾ ഓട്ടോറിക്ഷയിൽ ചാരിവെച്ചതിനെ തുട൪ന്നാണ് ത൪ക്കവും അടിപിടിയുമുണ്ടായത്.
ഭ൪ത്താവിനെ വാഹനം ഇടിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന സത്യൻ ആശുപത്രിയിൽ എത്തിക്കാൻ തയാറാകാതിരുന്നത് സംശയത്തിനിടയാക്കുന്നുവെന്ന് ജഗദംബിക നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ബാ൪ ജീവനക്കാരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.