തിരുവനന്തപുരം: തൃശൂ൪ വിജിലൻസ് കോടതിയിൽ തനിക്കെതിരെ സമ൪പ്പിക്കപ്പെട്ട പരാതിയിൽ യാതൊരു കഴമ്പുമില്ലെന്ന് ധനമന്ത്രി കെ.എം. മാണി. പരാതിയിൽ പറഞ്ഞിരിക്കുന്ന ആക്ഷേപങ്ങൾ നിഷേധിക്കുന്നതായും മന്ത്രി അറിയിച്ചു.
നെല്ലിയാമ്പതിയിലെ പാട്ടഭൂമി പണയംവെച്ച് വായ്പ എടുത്തതിലോ ഭൂമി മറിച്ച് വിറ്റതിലോ തനിക്ക് യാതൊരു ബന്ധവുമില്ല. എ.ജിയും പ്രത്യേകം നിയോഗിച്ചിട്ടുള്ള സ്പെഷൽ ഗവൺമെൻറ് പ്ളീഡ൪മാരുമാണ് വനം കേസുകൾ ഹൈകോടതിയിൽ നടത്തുന്നത്. വനം ഉദ്യോഗസ്ഥരാണ് ഈ കേസുകൾ നടത്തുന്നതിന് എ.ജിയെയും സ്പെഷൽ ഗവൺമെൻറ് പ്ളീഡ൪മാരെയും സഹായിക്കുന്നത്.
കേസുകൾ പരാജയപ്പെട്ടാൽ അതിൽ അപ്പീൽ നൽകേണ്ടത് അഡ്വക്കറ്റ് ജനറലിൻെറ ഉപദേശപ്രകാരമാണ്. ഇത്തരം ദൈനംദിന കാര്യങ്ങളിൽ നിയമമന്ത്രിക്ക് യാതൊരു പങ്കുമില്ല. പാട്ടഭൂമിയിലെ പാട്ടം പുതുക്കേണ്ടത് റവന്യു, വനം വകുപ്പുകളാണ്. ഇക്കാര്യത്തിലും നിയമവകുപ്പിന് ഒന്നും ചെയ്യാനില്ല. അന്വേഷണ റിപ്പോ൪ട്ട് വരുമ്പോൾ സത്യാവസ്ഥ ബോധ്യമാകും. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി കെ.എം. മാണി അറിയിച്ചു.
പേടിയില്ല -പി.സി. ജോ൪ജ്
നെടുമ്പാശേരി: നെല്ലിയാമ്പതി പ്രശ്നത്തിൽ വിജിലൻസ്അന്വേഷണത്തെ നിയമപരമായി നേരിടാൻ തനിക്ക് മടിയില്ലെന്ന് ഗവ.ചീഫ് വിപ്പ് പി.സി.ജോ൪ജ് വ്യക്തമാക്കി.
രാജ്യാന്തര വിമാനത്താവളത്തിൽ വാ൪ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, ഈ കേസിലേക്ക് കെ.എം.മാണിയെ കൂടി വലിച്ചിഴച്ചത് ശരിയായില്ല. വിജിലൻസ്അന്വേഷണത്തിന് പരാതി നൽകിയവരുടെ പിന്നിൽ പ്രവ൪ത്തിച്ച സ്വാ൪ഥമതികളായവ൪ ചിലരുണ്ട്. ഇവരെ കേരള ജനതക്ക് പിന്നീട് ബോധ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.