ന്യൂദൽഹി: ഒളിമ്പിക്സ് സെമി ഫൈനൽ മത്സരത്തിൽ താൻ ആകെ ആശയക്കുഴപ്പത്തിലായെന്നും എന്ത് സംഭവിച്ചെന്ന് മനസ്സിലാവുന്നില്ലെന്നും ബോക്സിങ് താരവും വെങ്കലമെഡൽ ജേതാവുമായ എം.സി. മേരി കോം. വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറായതിൽ സന്തോഷിക്കുമ്പോഴും സ്വ൪ണ പ്രകടനം നടത്താൻ കഴിയാതെ വന്നതിൽ ദു$ഖമുണ്ടെന്ന് വാ൪ത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അവ൪ പറഞ്ഞു.
സെമിയിൽ ശരീരം മതിയായ രീതിയിൽ ചലിക്കാഞ്ഞതിനാൽ ഒന്നും ചെയ്യാനായില്ല. മത്സരങ്ങളെപ്പറ്റി ഓ൪ത്ത് ആകുലപ്പെടാറുള്ള ആളല്ല താൻ. എന്നാൽ, അന്ന് എന്തു പറ്റിയെന്ന് വിവരിക്കാനാവുന്നില്ല. എതിരാളി നികോള ആഡംസിനെ ആക്രമിക്കാൻ കഴിഞ്ഞില്ല. കാണികൾ നികോളക്ക് വേണ്ടി ആ൪പ്പു വിളിക്കുകയായിരുന്നുവെന്ന് മേരി ചൂണ്ടിക്കാട്ടി.
അടുത്ത ഒളിമ്പിക്സ് വരെ റിങ്ങിൽ തുടരാനാണ് പദ്ധതി. എന്നാൽ, ശരീരം സമ്മതിക്കുമോ എന്നറിയില്ല. അവിടെ സ്വ൪ണം നേടാനാണ് ശ്രമം. അഞ്ചുതവണ ലോക കിരീടം നേടിയിട്ടുണ്ടെങ്കിലും ഒളിമ്പിക് മെഡൽ വളരെ ഏറെ പ്രിയപ്പെട്ടതാണ്. പുരുഷ ബോക്സ൪മാ൪ക്കാ൪ക്കും മെഡൽ ലഭിക്കാത്തതിൽ നിരാശയുണ്ട്. റഫറിയിങ് മോശമായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും മേരി കോം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.