തെഹ്റാൻ: ആക്രമണം നടത്തുമെന്ന ഇസ്രായേൽ ഭീഷണി മുഖവിലക്കെടുക്കുന്നില്ലെന്ന് ഇറാൻ. ഇത്തരം വിവേകശൂന്യമായ നീക്കങ്ങൾ വരുത്തിവെക്കാവുന്ന ഭവിഷ്യത്തുകൾ ഇസ്രായേൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. പൊള്ളയായ അവകാശവാദങ്ങളെ തങ്ങൾ ഗൗരവമായി കാണാറില്ലെന്ന് ഇറാൻെറ വിദേശമന്ത്രാലയ വക്താവ് റാമിൻ മെഹ്മാൻ പരസ്തി പറഞ്ഞു. ആക്രമണഭീഷണി ബുദ്ധിയില്ലാത്ത ഭീരുക്കളുടെ അടയാളമാണെന്ന് ഇറാൻ പ്രതിരോധമന്ത്രി ജനറൽ അഹ്മദ് വാഹിദി ആരോപിച്ചു.
ഇറാൻ ആണവപദ്ധതിക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഹുദ് ബറാക്കും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.