വന്‍ മോഷണക്കേസിലെ പ്രതികള്‍ അറസ്റ്റില്‍; ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: ജില്ലയിലും പുറത്തും വൻ മോഷണക്കേസുകളിലെ പ്രതികൾ പൊലീസ് പിടിയിൽ. കല്ലിയൂ൪ പാലപ്പൂര് ജങ്ഷനിൽ ചരുവിള പുത്തൻവീട്ടിൽ റോയ് ഭവനിൽ സന്ദീപ് എന്ന ജോയ് (25), അഞ്ചൽ ഏറം തൊടുപുറക്കുന്ന് മുസ്ലിം പള്ളിക്കു സമീപം സന്ധ്യാഭവനിൽ സനോജ് (20), മുട്ടയ്ക്കാട് പാലപ്പൂര് സി.എസ്.ഐ പള്ളിക്ക് സമീപം നടുത്തട്ടുവിള വീട്ടിൽ മനു എന്നിവരെയാണ് ഫോ൪ട്ട് പൊലീസ് അസിസ്റ്റൻറ്് കമീഷണ൪ എം. രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികൾ തേങ്ങ വെട്ടുകാരെന്ന ഭാവേന വെട്ടുകത്തിയുമായി പകൽ കറങ്ങി വീടുകൾ നോക്കിവെച്ചശേഷം മോഷണം നടത്തുകയായിരുന്നു പതിവ്. വെള്ളായണി ആറാട്ട് കടവിൽ വിവേകാനന്ദൻെറ വീട് കുത്തിത്തുറന്ന് പണം കവ൪ന്ന കേസിലും, ഒലിപ്പുനട പരുത്തൻപാറ റോഡരികത്തു വീട്ടിൽ ദിനിൽകുമാറിൻെറ വീട്ടിൽനിന്ന് നാല് പവൻ മോഷ്ടിച്ച കേസിലും, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകീഴിൽ വീടു കുത്തിത്തുറന്ന് 27 പവൻ കവ൪ന്ന കേസിലും , തിരുവല്ലം മേൽനിലത്തു മേലെ നിരപ്പിൽവിള വീട്ടിൽ ഗിരീഷൻെറ വീട്ടിൽ കയറി രണ്ട് പവനോളം കവ൪ന്ന കേസിലും പ്രതികളാണിവ൪.
രക്ഷപ്പെട്ട സന്ദീപ് എന്ന ജോയിയെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊലീസ് നെയ്യാറ്റിൻകര സബ് ജയിലിലെത്തിക്കുന്നതിനിടെ വിലങ്ങുമാറ്റിയ സമയം ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി നേമംപൊലീസ് രാത്രിമുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾ കാട്ടാക്കട കിള്ളി കല്ലാമം എന്ന സ്ഥലത്ത് പിതൃസഹോദരൻെറ വീട്ടിലെത്തി തങ്ങിയശേഷം ഫ്യൂരിഡാൻ കഴിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.