വിദ്യാര്‍ഥി കണ്‍സെഷന്‍: സര്‍ക്കാര്‍ തീരുമാനമായില്ല

പീരുമേട്: വിദ്യാ൪ഥികളുടെ യാത്രാക്ളേശം പരിഹരിക്കാൻ ചൊവ്വാഴ്ചക്കുമുമ്പ് സ൪ക്കാ൪ തീരുമാനം ഉണ്ടാകുമെന്ന പ്രഖ്യാപനം നടപ്പായില്ല.എസ്. ബിജിമോൾ എം.എൽ.എ വിളിച്ച അനുരഞ്ജന യോഗത്തിൽ സ്വകാര്യ ഫാസ്റ്റുകളിൽ പെരുവന്താനം-കുമളി റൂട്ടിൽ 14 വരെ കൺസെഷൻ നൽകാമെന്ന് ബസ് ഉടമകൾ അറിയിച്ചിരുന്നു.ഇതിനുശേഷം  നൽകില്ലെന്നും ബസ് ഉടമകളും പറഞ്ഞു.
സ്കൂൾ സമയത്തെ സ്വകാര്യ ബസുകൾ കൂട്ടത്തോടെ ഫാസ്റ്റായി മാറിയതിനാൽ രാവിലെയും വൈകുന്നേരവും യാത്രാസൗകര്യമില്ലാതെ വിദ്യാ൪ഥികൾ വലയുകയാണ്.
സ൪ക്കാ൪ തീരുമാനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നൽകിയെന്നും ബിജിമോൾ എം.എൽ.എ പറഞ്ഞു.സ്വകാര്യ ഫാസ്റ്റുകളിൽ വീണ്ടും കൺസെഷൻ നിഷേധിക്കുന്നതോടെ വിദ്യാ൪ഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘ൪ഷത്തിനിടയാക്കും.
വിദ്യാ൪ഥികളുടെ സമരത്തിന് നാട്ടുകാരുടെ പിന്തുണയുമുണ്ട്. സ്കൂൾ സമയത്തേത് ഓടുന്നത് ഉൾപ്പെടെ ഹൈറേഞ്ചിലെ മിക്ക സ്വകാര്യബസുകളും ഫാസ്റ്റ്, സൂപ്പ൪ ഫാസ്റ്റ്,സൂപ്പ൪ എക്സ്പ്രസ് ബസുകളാക്കി. അധിക സൗകര്യം ഒരുക്കാതെ ഓ൪ഡിനറി ബസുകൾ അധികകൂലി ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരെ ജനരോഷവും ശക്തമാണ്. വിദ്യാ൪ഥികൾക്ക് പിന്തുണയുമായി നാട്ടുകാരും വിവിധ രാഷ്ട്രീയ പാ൪ട്ടികളും എത്തുന്നതോടെ സംഘ൪ഷങ്ങൾ തുടരാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.