കോന്നിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി

കോന്നി: കെ.എസ്.ആ൪.ടി.സി ഡിപ്പോക്ക് ഭൂമി വാങ്ങുന്നതിലെ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോന്നി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി.  മെംബ൪മാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.കോന്നി ഡിപ്പോക്കായി ഭൂമി വാങ്ങുന്നത് എതി൪ത്തിരുന്ന പ്രതിപക്ഷ അംഗങ്ങൾ സമരവുമായി രംഗത്തെത്തിയതോടെ കെ.എസ്.ആ൪.ടി.സി സ്ഥലം എടുപ്പ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
കോന്നി നാരായണപുരം ചന്തക്ക് സമീപമുള്ള രണ്ട് ഏക്ക൪ സ്ഥലമാണ് കെ.എസ്.ആ൪.ടി.സി ഡിപ്പോക്കായി പഞ്ചായത്ത് കണ്ടെത്തിയിരുന്നത്. വസ്തു ഉടമകൾ ഭൂമി നൽകുന്നതിന് സമ്മതപത്രം നൽകിയതോടെ പഞ്ചായത്ത് ഭരണ സമിതി തുട൪ നടപടികളുമായി മുന്നോട്ട് പോയിരുന്നു. ഭൂമി വാങ്ങുമ്പോൾ സ൪ക്കാ൪ വിലയിൽ അധികമായി 30 ശതമാനം കൂടി തുക നൽകാൻ  പഞ്ചായത്ത് തയാറാകുന്നതാണ് പ്രതിപക്ഷ സമരത്തിന് കാരണം.
 ഭൂമി വാങ്ങുന്നതിൻെറ മറവിൽ പഞ്ചായത്ത് പ്രസിഡൻറ് അഴിമതി കാട്ടുന്നതായി മെംബ൪മാരായ വി.ബി. ശ്രീനിവാസൻ, കെ.ജി. ഉദയകുമാ൪, എം.എസ്. ഗോപിനാഥൻ നായ൪ എന്നിവ൪ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് കമ്മിറ്റിക്ക് മുമ്പ് വസ്തു ഇടപാടിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മെംബ൪മാ൪ നോട്ടീസ് നൽകി.
പഞ്ചായത്ത് കമ്മിറ്റി ഇത് തള്ളിയതോടെ  കോൺഫറൻസ് ഹാളിന് മുന്നിൽ അംഗങ്ങൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കമ്മിറ്റി കഴിഞ്ഞ് പ്രസിഡൻറ് അടക്കമുള്ള അംഗങ്ങൾ പിരിഞ്ഞപ്പോൾ സമരം പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് മാറ്റി. പ്രതിപക്ഷ അംഗങ്ങളുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സി.പി.എം കോന്നി ലോക്കൽ കമ്മിറ്റി രംഗത്തെത്തി.  സംഘ൪ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മെംബ൪മാരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.