തദ്ദേശീയമായി ഉണ്ടാക്കുന്ന സോഡക്ക് നിരോധം

ആലപ്പുഴ: ജില്ലയിലെ മഞ്ഞപ്പിത്തത്തിനും രാമങ്കരിയിലെ കോളറക്കും കാരണം മലിനജലമെന്ന്കണ്ടെത്തൽ.
ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണങ്ങളിൽ, മലിനജലം ഉപയോഗിച്ച് തദ്ദേശീയമായി ഉണ്ടാക്കുന്ന സിപ്അപ്, സോഡകൾ തുടങ്ങിയവ രോഗകാരണമാണെന്ന് കണ്ടെത്തി. തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂവെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ അറിയിച്ചു.
ജില്ലയിൽ  തദ്ദേശീയമായി ഉണ്ടാക്കുന്ന സോഡകളും സിപ്അപ്പും ഒരുമാസത്തേക്ക് നിരോധിച്ച് കലക്ട൪  ഉത്തരവിട്ടു.
ഉത്തരവ് ലംഘിക്കുന്നവ൪ക്കെതിരെ ആരോഗ്യവകുപ്പ് ക൪ശനനടപടി സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.