നാസര്‍ വധശ്രമക്കേസ്: മുഖ്യപ്രതി കസ്റ്റഡിയില്‍

പറവൂ൪: വാണിയക്കാട് നാസ൪ വധശ്രമക്കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. വാണിയക്കാട് ചെരുപറമ്പിൽ ഷിഹാബിനെയാണ് (26) പറവൂ൪ സി.ഐ കെ.എ. അബ്ദുൽ സലാം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. തൃശൂരിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ രഹസ്യ വിവരത്തെത്തുട൪ന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച പുല൪ച്ചെയാണ് ഷിഹാബിൻെറ നേതൃത്വത്തിലുള്ള ഏഴംഗ സംഘം നാസറിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമത്തിൽ നാസറിൻെറ വലതു കാലിന് സാരമായ പരിക്കേറ്റിരുന്നു. മുഖത്തും ഇടതു കൈക്കും മുറിവേറ്റു. എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയിൽ കഴിയുന്ന നാസ൪ അപകടനില തരണം ചെയ്തിട്ടുണ്ട്. വാണിയക്കാട് ജുമാമസ്ജിദിൽ പ്രഭാത നമസ്കാരത്തിനുശേഷം സുഹൃത്തുക്കളുമായി റോഡരികിൽ നിന്ന് സംസാരിക്കുമ്പോഴാണ് ബൈക്കിലെത്തിയ ഏഴംഗ സംഘം കൊടുവാൾ, ഇരുമ്പുവടി എന്നിവകൊണ്ട് ആക്രമിച്ചത്. ഒന്നും രണ്ടും പ്രതികളായ ഷിഹാബ്, അയ്യൂബ് എന്നിവരാണ് നാസറിനെ കാണിച്ചുകൊടുത്തത്. തുട൪ന്ന് മുഖംമറച്ച് എത്തിയ അഞ്ചംഗ സംഘത്തോടൊപ്പം ചേ൪ന്ന് ഇവരും ആക്രമിക്കുകയായിരുന്നു.
വെടിമറ, വാണിയക്കാട്, തത്തപ്പിള്ളി-അത്താണി എന്നിവിടങ്ങളിൽ നിന്നുള്ള പോപ്പുല൪ ഫ്രണ്ട് പ്രവ൪ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.ഐ പറഞ്ഞു.
വാണിയക്കാട് ജുമാമസ്ജിദ്  ഭരണ ത൪ക്കവും വ്യക്തി വൈരാഗ്യവുമാണ് വധശ്രമത്തിൽ കലാശിച്ചത്. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ ആറുപേരെ റിമാൻഡ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.