തെഹ്റാൻ: ഇറാനിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 306 ആയി. 3037 പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. ആരോഗ്യമന്ത്രി മ൪സിയ വാഹിദ് ദസ്ത൪ജിയാണ് ഇക്കാര്യം അറിയിച്ചത്. മരണസംഖ്യ കൂടാനിടയുണ്ടെന്ന് റിപ്പോ൪ട്ടുകളിൽ പറഞ്ഞു. വൻതോതിൽ രക്ഷാപ്രവ൪ത്തനം തുടരുകയാണ്.
ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് വടക്കുപടിഞ്ഞാറൻ ഇറാനിൽ റിക്ട൪ സ്കെയിലിൽ 6.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിൽ നൂറോളം ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി.
ഭൂകമ്പം നാശംവിതച്ച ഇറാന് സഹായം നൽകുമെന്ന് അമേരിക്ക അറിയിച്ചു. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജേ കാ൪ണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭൂകമ്പത്തിന് ഇരയായവ൪ക്ക് അദ്ദേഹം അനുശോചനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.