കരളലിയുമെന്ന കനവില്‍ അശ്വിന്‍ കരള്‍മാറ്റത്തിന്

മണ്ണഞ്ചേരി: ഉദാരമതികൾ  കൈ ത്താങ്ങാകുമെന്ന വിശ്വാസത്തിൽ അശ്വിൻെറ കുടുംബം കരൾമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു.  23ന് എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. മണ്ണഞ്ചേരി പഞ്ചായത്ത് 15ാം വാ൪ഡ് കണ്ടത്തിപ്പറമ്പിൽ രാജേഷ്-ഷിജി ദമ്പതികളുടെ മകനായ അശ്വിൻ (അപ്പു -ആറുവയസ്സ്) ജന്മനാ കരൾരോഗിയാണ്.അശ്വിൻെറ കദനകഥ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞ് സഹായഹസ്തങ്ങൾ തേടിയെത്തി. എന്നാൽ, 23 ലക്ഷം രൂപയോളം ചെലവുവരുന്ന ശസ്ത്രക്രിയക്ക് പകുതിയോളം രൂപയെ ലഭിച്ചിട്ടുള്ളു.
ശസ്ത്രക്രിയക്ക് മുമ്പ് ബാക്കി തുക ഉദാരമതികളും മഹാമനസ്കരും നൽകുമെന്ന പ്രതീക്ഷയിലാണ്. സ്വാതിയുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂ൪ത്തിയാക്കിയ ഡോ.എസ്. സുധീന്ദ്രനാണ് അശ്വിൻെറ ശസ്ത്രക്രിയയും ചെയ്യുന്നത്. മാതാവ് ഷിജിയുടെ കരളാണ് അശ്വിന് പകുത്തുനൽകുന്നത്. പിതാവ് രാജേഷ് കരൾ നൽകാൻ തീരുമാനിച്ചെങ്കിലും പ്രമേഹ മരുന്നിൻെറ പാ൪ശ്വഫലങ്ങളെത്തുട൪ന്ന് കഴിഞ്ഞില്ല. ഷിജിയുടെയും അശ്വിൻെറയും പ്രാഥമിക പരിശോധന  പൂ൪ത്തിയായി. ശസ്ത്രക്രിയക്കായി 19ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും.
 കഴിഞ്ഞദിവസം ആലപ്പുഴയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മൂന്നുലക്ഷം രൂപയുടെ ചെക് രാജേഷിന് കൈമാറിമായിരുന്നു. സൗദിഅറേബ്യയിലെ അൽറാബു ഡയറി പ്രൈവറ്റ് ലിമിറ്റഡ്  കമ്പനിയിലെ തൊഴിലാളികൾ സമാഹരിച്ച 45,000 രൂപ രാജേഷിന് നൽകിയിട്ടുണ്ട്.പ്രവാസികളായ കെ.എൻ. ടാഗോറും സുധീറും ചേ൪ന്നാണ് തുക സമാഹരിച്ചത്. ചികിത്സാ സഹായത്തിനായി കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലും ഡോ.തോമസ് ഐസക് എം.എൽ.എയും രക്ഷാധികാരികളായി കമ്മിറ്റി രൂപവത്കരിച്ചു.
 മണ്ണഞ്ചേരി പഞ്ചായത്ത്  ആഭിമുഖ്യത്തിലും സഹായങ്ങൾക്കായി ശ്രമം നടത്തുന്നുണ്ട്.ഷിജി രാജേഷിൻെറ പേരിൽ കലവൂ൪ എസ്.ബി.ഐയിൽ 32408388276   നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.