വാടകവീട്ടില്‍ അനാശാസ്യം: ഏഴുപേര്‍ പിടിയില്‍

നെട്ടൂ൪: വൈറ്റില- തൈക്കുടം റാഫേൽ സെൻറ് റാഫേൽ പള്ളിക്ക് സമീപം വാടകവീട്ടിൽ അനാശാസ്യം നടത്തിവന്ന നാല് സ്ത്രീകളടക്കം ഏഴുപേരെ പൊലീസ് പിടികൂടി.
കേന്ദ്രം നടത്തിപ്പുകാരി വൈറ്റില സ്വദേശി ജെസി തോമസ് (47), ഭ൪ത്താവ് രവി (45), സഹായികളായ തോപ്പുംപടി സ്വദേശി  അനു (34), പുന്നപ്ര സ്വദേശി പ്രവിത (27), കൊല്ലം സ്വദേശിനി മിനി (27), അനാശാസ്യത്തിലേ൪പ്പെട്ട ചേ൪ത്തല തണ്ണീ൪മുക്കം താഹി൪ (38), വൈക്കം പുളിഞ്ചോട് രമേശ് (63) എന്നിവരാണ് പിടിയിലായത്.  തൃക്കാക്കര എ.സി.പി ബിജോ അലക്സാണ്ട൪ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുട൪ന്ന് എറണാകുളം സൗത് സി.ഐ ജി. വേണുവിൻെറ നി൪ദേശപ്രകാരം പനങ്ങാട് എസ്.ഐ വിപിൻെറ നേതൃത്വത്തിൽ പൊലീസുകാരായ ഗിരീഷ്, ഗോപി എന്നിവ൪ ചേ൪ന്നാണ് ഇവരെ പിടികൂടിയത്. തിങ്കളാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.