വിദ്യാര്‍ഥികള്‍ വഴിയാത്രക്കാരിയെ ആക്രമിച്ച് ബാഗ് കവര്‍ന്നു

കുന്നുകര: നോമ്പ് തുറക്കാൻ ബന്ധു വീട്ടിൽ പോയ 60കാരിയെ ആക്രമിച്ച് ബാഗ് കവ൪ന്നു. തെക്കെ അടുവാശ്ശേരി വയലോടത്ത് വീട്ടിൽ പരേതനായ ബുഹാരിയുടെ ഭാര്യ ആസിയയെ ശനിയാഴ്ച വൈകുന്നേരം 3.30ന് തടിക്കൽകടവ് ചെമ്പിക്കാട് റോഡിലാണ് 14 വ യസ്സുകാരായ മൂവ൪ സംഘം ആക്രമിച്ചത്. തട്ടിയെടുത്ത ബാഗിൽ കുടയാണെന്ന് കണ്ടതോടെ സംഘം ബാഗ് വലിച്ചെറിഞ്ഞു.  
പാറാനയിലുള്ള ആസിയയുടെ സഹോദരപുത്രി ഹാജറയുടെ വീട്ടിൽ പോകവേയായിരുന്നു സംഭവം.   തടിക്കൽ കടവിൽ നിന്ന് പാറാനയിലേക്കുള്ള എളുപ്പ വഴിയിലൂടെ നടക്കവേ അരികിലുള്ള തെങ്ങിൻ തോപ്പിന് സമീപം സൈക്കിളിൽ നിൽക്കുകയായിരുന്ന മൂവ൪ സംഘം പരിചയം നടിച്ചു.
കുട്ടികളെ കുറിച്ച  വിവരങ്ങൾ ആരാഞ്ഞപ്പോൾ വെളുത്ത ഉയരമുള്ള കുട്ടി, മില്ലുപടിയിലാണ് വീടെന്നും, ഒൻപതാം ക്ളാസ് വിദ്യാ൪ഥിയാണെന്നുമാണ് പരിചയപ്പെടുത്തിയതത്രേ. പിതാവിൻെറ പേരും, പഠിക്കുന്ന സ്കൂളിനെക്കുറിച്ചും, മറ്റും ചോദിച്ചതോടെ മൂവരും ചേ൪ന്ന് ആസിയയുടെ വായും, മൂക്കും പൊത്തിപ്പിടിച്ച് ആക്രമിക്കുകയായിരുന്നു. മൽപ്പിടിത്തത്തിനിടയിൽ നിലത്ത്വീണ ആസിയയുടെ വായിൽനിന്ന് ചോരയൊഴുകി. ഒച്ചവെച്ചപ്പോൾ ആസിയയുടെ കൈയിലുണ്ടായിരുന്ന ബാഗ് സംഘം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.  
ആൾസഞ്ചാരം കുറവുള്ള പ്രദേശമാണിത്. തെക്കെ അടുവാശേരിയിൽ നിന്ന് പെരിയാറിന് കുറുകെ കടത്ത് കടന്നാണ് ഇവ൪ വന്നത്. ഏറെ കഴിഞ്ഞ്  മക്കൾ സംഭവമറിഞ്ഞ് ആസിയയെ ആലുവ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെമ്പിക്കാട് റോഡിൽ കുറ്റവാസനകളുള്ള കൗമാരക്കാരായ സംഘത്തിൻെറ ആക്രമണം രൂക്ഷമായിരിക്കുകയാണെന്നാണ് പരാതി.
യാത്രക്കാ൪ക്ക് നേരെ സംഘത്തിൻെറ ആക്രമണം മുമ്പ് പലതവണ അരങ്ങേറിയിട്ടുണ്ടെങ്കിലും  നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് ആസിയയുടെ  മകൻ വി.കെ.മാലിക് ആലുവ സ൪ക്കിൾ ഇൻസ്പെക്ട൪ക്ക് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.