ഡമസ്കസ്: സിറിയൻ ആഭ്യന്തര സംഘ൪ഷം രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ നഗരമായ അലപ്പോയിൽ സിവിലിയൻ കശാപ്പിൻെറ പേരിൽ ഔദ്യാഗിക വിഭാഗവും വിമത വിഭാഗവും പരസ്പരം പഴിചാരി. പ്രസിഡൻറ് ബശ്ശാ൪ അൽഅസദിനെ അനുകൂലിക്കുന്ന സൈന്യം അലപ്പോയിൽ 10 സിവിലിയന്മാരെ അകാരണമായി കൊലപ്പെടുത്തിയതായി വിമതവിഭാഗം ആരോപിച്ചു. അതേസമയം, വിമത കലാപകാരികളാണ് തത്വദീക്ഷയില്ലാതെ സാധാരണ പൗരജനങ്ങൾക്കുനേരെ ആക്രമണമഴിച്ചുവിടുന്നതെന്ന് സൈനിക വൃത്തങ്ങൾ കുറ്റപ്പെടുത്തി.
അലപ്പോക്കുപുറമെ, ഡമസ്കസ്, അൽതാൽ, ബുസ്താൻ അൽഖസ്൪, താരി അൽബാബ് എന്നിവിടങ്ങളിലും സൈന്യവും വിമത വിഭാഗവും ഞായറാഴ്ച ഏറ്റുമുട്ടിയതായി മനുഷ്യാവകാശ നിരീക്ഷകരായ സിറിയൻ ഒബ്സ൪വേറ്ററി അറിയിച്ചു. ശനിയാഴ്ച 43 സൈനികരും 20 വിമതരും 85 സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, സിറിയൻ പ്രതിസന്ധി പരിഹരിക്കാൻ സൗദി അറേബ്യയിൽ ചേരാനിരുന്ന സമ്മേളനം അറബ് ലീഗ് മാറ്റിവെച്ചു. സമ്മേളനം അനിശ്ചിത കാലത്തേക്ക് മാറ്റിയതിൻെറ കാരണം വ്യക്തമല്ല.
ഈ മാസാദ്യം രാജിവെച്ച കോഫി അന്നന് പകരം പുതിയ സിറിയൻ സമാധാന ദൂതനെ കണ്ടെത്തുകയായിരുന്നു നി൪ദിഷ്ട സമ്മേളനം ലക്ഷ്യമിട്ടിരുന്നത്.
സിറിയയിൽ ബശ്ശാ൪ ഭരണത്തിൻെറ അന്ത്യംകുറിക്കുന്നതിനുള്ള ശ്രമങ്ങൾ ഊ൪ജിതപ്പെടുത്തുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻറൻ തു൪ക്കിയിൽ അറിയിച്ചു. സിറിയക്കെതിരെ വ്യോമ നിരോധിത മേഖല പ്രഖ്യാപിക്കാനുള്ള പദ്ധതി ഹിലരി തു൪ക്കി അധികൃതരുമായി ച൪ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.