ഈജിപ്തില്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി

കൈറോ: ഈജിപ്ത് പട്ടാളത്തലവനും പ്രതിരോധ മന്ത്രിയുമായ മാ൪ഷൽ ഹുസൈൻ തൻത്വാവിയെ പ്രസിഡൻറ് മുഹമ്മദ് മു൪സി തൽസ്ഥാനത്തുനിന്ന് നീക്കി. ഞായറാഴ്ച വൈകുന്നേരം, മു൪സിയുടെ വക്താവ് യാസി൪ അലിയാണ് തൻത്വാവിയെ പുറത്താക്കിയതായി ദേശീയ ടെലിവിഷൻ ചാനലിലൂടെ അറിയിച്ചത്. തൻത്വാവിക്ക് പകരക്കാരനായി അബ്ദുൽ ഫത്താഹ് അൽ സീസിയെ നിയമിച്ചിട്ടുണ്ട്. രാജ്യത്തെ സൈനിക വിഭാഗമായ സ്കാഫിൽ രണ്ടാമനായ സാമി അനാനെ പ്രസിഡൻറിൻെറ മുഖ്യ ഉപദേശകൻെറ ചുമതലയേൽപിച്ച മു൪സി, രാജ്യത്തെ മുതി൪ന്ന നിയമ വിദഗ്ധനായ മഹ്മൂദ് മക്കിയെ വൈസ്പ്രസിഡൻറായും നിയമിച്ചു. പ്രസിഡൻറിൻെറ അധികാരം വെട്ടിക്കുറക്കുന്ന ഭരണഘടനാ വകുപ്പുകളും റദ്ദാക്കിയിട്ടുണ്ട്.
ഹുസ്നി മുബാറകിൻെറ ഭരണകാലത്ത് അദ്ദേഹത്തിൻെറ വിശ്വസ്തനായിരുന്ന തൻത്വാവി രണ്ട് പതിറ്റാണ്ടുകാലമായി രാജ്യത്തിൻെറ പ്രതിരോധമന്ത്രിയായിരുന്നു. മു൪സി അധികാരമേറ്റെടുത്തപ്പോഴും അദ്ദേഹത്തെ തൽസ്ഥാനത്ത് നിലനി൪ത്തുകയായിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.