സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; ഹിലരി തുര്‍ക്കിയില്‍

ഇസ്തംബൂൾ: സിറിയയിലെ സംഘ൪ഷം അവസാനിപ്പിക്കുന്നതിൻെറ ഭാഗമായി സിറിയൻ നേതാക്കളുമായി ച൪ച്ച നടത്തുന്നതിന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിൻറൻ ഇസ്തംബൂളിലെത്തി.
സിറിയക്കെതിരെ പുതിയ സാമ്പത്തിക ഉപരോധത്തിന് അമേരിക്ക നീക്കം നടത്തുന്നതിനിടയിലാണ് സന്ദ൪ശനം.
തു൪ക്കി പ്രസിഡൻറ് അബ്ദുല്ല ഗുൾ, പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ, വിദേശകാര്യ മന്ത്രി ദാവുദോഗ്ലു എന്നിവരുമായി ഹിലരി സംഭാഷണം നടത്തും. പ്രതിപക്ഷ നേതാക്കളുമായും തു൪ക്കിയിലെ സിറിയൻ അഭയാ൪ഥികളുമായും അവ൪ ച൪ച്ച നടത്തിയേക്കും.
സിറിയയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്നതിന് അമേരിക്ക ആവിഷ്കരിക്കുന്ന ത്രിതല തന്ത്രത്തെക്കുറിച്ച് സ്റ്റേറ്റ് സെക്രട്ടറി തു൪ക്കി നേതാക്കളെ ധരിപ്പിക്കുമെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സ്ഥാനത്യാഗത്തിന് ബശ്ശാ൪ അൽഅസദിനെ പ്രേരിപ്പിക്കുകയും സ൪ക്കാറിനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടിയാണ് ഇതിൽ പ്രധാനം. സിറിയക്കെതിരെ പുതിയ ഉപരോധം കൊണ്ടുവരുന്ന കാര്യവും ഹിലരി ക്ളിൻറൻ തു൪ക്കി നേതാക്കളുമായി ച൪ച്ചചെയ്യും. ഒരുകാലത്ത് സിറിയയുമായി ഏറ്റവും അടുപ്പം പുല൪ത്തിയിരുന്ന തു൪ക്കി, കഴിഞ്ഞ മാ൪ച്ച് മുതൽ ബശ്ശാ൪ ഭരണകൂടം വിമതരെ രക്തരൂഷിതമായി അടിച്ചമ൪ത്തിയതുമുതൽ അവരുടെ കടുത്ത ശത്രുവാണ്. കഴിഞ്ഞ നവംബറിൽ സിറിയക്കെതിരെ അറബ് ലീഗ് ഏ൪പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തു൪ക്കി പിന്തുണച്ചിരുന്നു. സിറിയൻ സ൪ക്കാറിൻെറ ഫണ്ടുകൾ മരവിപ്പിക്കൽ, മുതി൪ന്ന സിറിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ൪ക്കും അറബ് രാജ്യങ്ങളിൽ യാത്രാ ഉപരോധം ഏ൪പ്പെടുത്തൽ, സിറിയൻ സെൻട്രൽ ബാങ്കുമായി ബന്ധം വിഛേദിക്കൽ തുടങ്ങിയവയായിരുന്നു ഉപരോധങ്ങൾ.
സിറിയയിൽനിന്ന്  വൻതോതിൽ പലായനം നടന്നിട്ടുള്ള തു൪ക്കിക്ക് 55 കോടി ഡോളറിൻെറ അമേരിക്കൻ സഹായം ഹിലരി പ്രഖ്യാപിച്ചേക്കും. തു൪ക്കിയിൽ അരലക്ഷത്തിലധികം സിറിയൻ അഭയാ൪ഥികളുണ്ട്. ജോ൪ഡനിലേക്കും സിറിയയിൽനിന്ന് പലായനം തുടരുകയാണ്.
അതേസമയം, സിറിയയിലെ സംഘ൪ഷപ്രദേശമായ അലപ്പോയിൽ സ൪ക്കാ൪ സൈന്യവും വിമതരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. നഗരത്തിലെ ഒരു ബേക്കറിയിൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 12 പേ൪ കൊല്ലപ്പെടുകയും 20 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. അലപ്പോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമതരും ആക്രമണം നടത്തി. നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള ക്രിസ്ത്യൻ പള്ളിക്ക് ബോംബാക്രമണത്തിൽ കേടുപറ്റിയതായി റിപ്പോ൪ട്ടുകളിൽ പറഞ്ഞു. സിറിയയിൽ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലുകളിൽ 55 സിവിലിയന്മാ൪ ഉൾപ്പെടെ 13 പേ൪ കൊല്ലപ്പെട്ടിരുന്നു. മുഖ്യ നഗരമായ ഹിംസിലെ ഏറ്റുമുട്ടൽ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.