കല്ലറ: ജോലിക്കുനിന്ന അന്യസംസ്ഥാനതൊഴിലാളി ബേക്കറിയിൽ നിന്ന് അരലക്ഷം രൂപ കവ൪ന്നു. കല്ലറ ഗവ. വൊക്കേഷനൽ ഹയ൪സെക്കൻഡറി സ്കൂളിനടുത്തെ ന്യൂ ബേക്കറിയിൽ നിന്നാണ് ജോലിക്കുനിന്ന അസം തൊഴിലാളി പണം കവ൪ന്നത്. വെള്ളിയാഴ്ച രാവിലെയാണ് രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടമ പാങ്ങോട് പൊലീസിൽ പരാതി നൽകി. കടയ്ക്കുള്ളിലുണ്ടായിരുന്ന താക്കോലെടുത്ത് തുറന്നാണ് ഇവിടെ താമസിച്ചിരുന്ന തൊഴിലാളി പണം കവ൪ന്നതത്രെ. തൊഴിലാളിയെയും കാണാതായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.