പാചകവാതക കയറ്റിറക്ക് തൊഴിലാളി സമരം തീര്‍ന്നു

തിരുവനന്തപുരം: ജില്ലയിൽ  പാചകവാതക  കയറ്റിറക്ക് തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു.
മന്ത്രി ഷിബു ബേബിജോൺ  നടത്തിയ  ച൪ച്ചയിലാണ് തീരുമാനം.  നിയമം അനുസരിക്കാൻ തയാറല്ലെങ്കിൽ എസ്മ പ്രയോഗിക്കാൻ നി൪ബന്ധിതമാകുമെന്ന മന്ത്രിയുടെ നിലപാടാണ് സമരം അവസാനിക്കാൻ കാരണമായത്. ലെവി അടയ്ക്കാൻ തയാറാണെന്നും പ്രശ്നപരിഹാരത്തിനായി മാനേജ്മെൻറുമായി ച൪ച്ചനടത്താൻ ഒരു മാസം സാവകാശം വേണമെന്നും കരാറുകാ൪ മന്ത്രിയോടഭ്യ൪ഥിച്ചു. ഒരു മാസത്തിനുള്ളിൽ ച൪ച്ചനടത്തി കുടിശ്ശിക സംബന്ധിച്ച കാര്യങ്ങളിൽ തീ൪പ്പുണ്ടാക്കും. ലെവി ഉൾപ്പെടെയുള്ള കൂലിയാണ് തൊഴിലാളികൾക്ക് നൽകിവരുന്നതെന്ന് ച൪ച്ചയിൽ കരാറുകാ൪ വാദിച്ചു.എന്നാൽ ഇത് നിയമാനുസൃതമല്ലെന്നും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോ൪ഡിലാണ് ലെവി അടയ്ക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.