വിമതര്‍ക്ക് 50 ലക്ഷം പൗണ്ട് കൂടി നല്‍കും -ഹേഗ്

ലണ്ടൻ: സിറിയൻ പ്രതിപക്ഷമായ ഫ്രീ സിറിയൻ ആ൪മിക്ക് 50 ലക്ഷം പൗണ്ടിൻെറ സഹായം കൂടി നൽകുമെന്ന് ഇംഗ്ളണ്ട് വിദേശ കാര്യ സെക്രട്ടറി വില്യം ഹേഗ് പറഞ്ഞു. റേഡിയോ, സാറ്റലൈറ്റ് ഉപകരണങ്ങൾ, ജനറേറ്ററുകൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ് സഹായം നൽകുന്നത്. ആയുധശേഖരണത്തിന് സഹായം നൽകുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയിലെ പൊതുപ്രവ൪ത്തക൪ക്ക് സ൪ക്കാറിൻെറ അടിച്ചമ൪ത്തലുകളിൽ രക്ഷനേടാനാവശ്യമായ സഹായം നൽകും. ഭക്ഷണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കും സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.