‘അല്‍പം മോഷ്ടിക്കാം, കൊള്ളയടിക്കരുത്’- ഉദ്യോഗസ്ഥരോട് യു.പി മന്ത്രി

ലഖ്നോ: നന്നായി പണിയെടുത്താൽ അൽപം മോഷ്ടിക്കുന്നതിൽ തെറ്റില്ലെന്ന് ഉദ്യോഗസ്ഥ൪ക്ക് യു.പി മന്ത്രിയുടെ ഉപദേശം. മുഖ്യമന്ത്രി അഖിലേഷ് യാദവിൻെറ അമ്മാവനും ഉത്ത൪പ്രദേശ് പൊതുമരാമത്ത് മന്ത്രിയുമായ ശിവപാൽസിങ് യാദവാണ് വിവാദ പരാമ൪ശം നടത്തിയത്. എന്നാൽ, മോഷണം ജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിലാവരുതെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം പഞ്ഞു.  വാ൪ത്ത വൻ വിവാദമായതോടെ വിശദീകരണവുമായി മന്ത്രി നേരിട്ട് രംഗത്തുവന്നു. മാധ്യമങ്ങളെ ഒഴിവാക്കിയുള്ള യോഗമായിരുന്നു അതെന്നും താൻ ഉദ്യോഗസ്ഥരോട് അനൗദ്യോഗികമായി പറഞ്ഞത് മാധ്യമങ്ങൾ ചോ൪ത്തി നൽകുകയായിരുന്നെന്നും യാദവ് പറഞ്ഞു. വിവാദ പരാമ൪ശം  താൻ പിൻവലിച്ചതായും സമാജ്വാദി പാ൪ട്ടി അഴിമതിക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.