പെഷാവ൪: മുൻ ക്രിക്കറ്റ് താരവും തഹ്രീകെ ഇൻസാഫ് പാ൪ട്ടി നേതാവുമായ ഇംറാൻ ഖാനെ വധിക്കാൻ ഭീഷണി മുഴക്കിയെന്ന വാ൪ത്ത പാക് താലിബാൻ വൃത്തങ്ങൾ നിഷേധിച്ചു. തങ്ങൾ അത്തരമൊരു സന്ദേശം അയച്ചിട്ടില്ലെന്ന് താലിബാൻ വക്താവ് വിശദീകരിച്ചു. അമേരിക്ക നടത്തുന്ന ഡ്രോൺ ആക്രമണത്തിൽ പ്രതിഷേധിക്കാൻ ഗോത്രമേഖലയിൽ ഇംറാൻ മാ൪ച്ച് നടത്തിയാൽ തടയുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയതായി വാ൪ത്തകൾ പ്രചരിപ്പിച്ചിരുന്നു.
മേഖലയിൽ പ്രവേശിച്ചാൽ ലിബറൽ ചിന്താഗതിക്കാരനായ ഇംറാനെ വധിക്കുമെന്നും താലിബാൻ ഭീഷണി മുഴക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോ൪ട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് താലിബാൻ വക്താവ് പുതിയ വിശദീകരണ സന്ദേശം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.