കൊച്ചി: ജന്മനാ കേൾവിയും സംസാരശേഷിയും ഇല്ലാത്ത കുഞ്ഞുമകനെയോ൪ത്ത് തേങ്ങുകയാണ് അ൪ഫാസ് അമൻെറ കുടുംബം. തലച്ചോറിന് ഗുരുതര രോഗം ബാധിച്ചതിനാൽ ശസ്ത്രകിയക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് അ൪ഫാസിനെ. പക്ഷേ, പണം എങ്ങനെ കണ്ടെത്താനാവുമെന്നറിയാതെ നെട്ടോട്ടത്തിലാണ് നി൪ധനകുടുംബം.
കുമ്പളം പടിഞ്ഞാറെ വിളങ്ങാട് സ്വദേശി അഷറഫ്- ഷഹനാസ് ദമ്പതികളുടെ മകനാണ് അ൪ഫാസ് അമൻ. കളമശേരി സഹകരണ മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു അമ്മ ഷഹനാസ്. പിതാവ് അഷറഫ് കൂലിപ്പണിക്കാരനാണ്. മകനുമായി നിരന്തരമായി ആശുപത്രികൾ കയറിയിറങ്ങേണ്ടി വന്നതോടെ ഷഹനാസിന് ജോലി വിടേണ്ടിവന്നു.
അ൪ഫാസിന് ജന്മനാ കാര്യമായ ചലനശേഷിയും ഉണ്ടായിരുന്നില്ല. സ്പീച്ച് തെറാപ്പിയിലൂടെ എന്തെങ്കിലും പുരോഗതിയുണ്ടാകുമെന്ന് ഡോക്ട൪മാ൪ പറഞ്ഞതിനെ തുട൪ന്ന് അതും പരീക്ഷിച്ചു. വിശദ പരിശോധനയിൽ ഹൃദയവും താളംതെറ്റുന്നതായും മനസ്സിലായി. അസ്ഥികൾക്ക് സാധാരണ ബലമില്ല. അടിയന്തര ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന അഭിപ്രായത്തെ തുട൪ന്ന് അങ്കമാലി ലിറ്റിൽഫ്ളവ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് അ൪ഫാസിനെ. ഏഴ് ലക്ഷം രൂപയാണ് ശസ്ത്രക്രിയാചെലവ്. 26ന് ഇതേ ശസ്ത്രക്രിയക്ക് വിധേയനാകുന്ന മറ്റൊരു കുട്ടിയോടൊപ്പം ചികിത്സ നൽകിയാൽ ചെലവ് കുറക്കാമെന്ന ആശുപത്രി അധികൃതരുടെ നി൪ദേശം മൂലം പണം കണ്ടെത്താൻ നെട്ടോട്ടം ഓടുകയാണ് ഷെഹനാസും കുടുംബവും.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഉമ്മയും ഷഹനാസും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്നതാണ്കുടുംബം. സഹോദരിയുടെ വിവാഹാവശ്യത്തിനായി വീടും പറമ്പും പണയപ്പെടുത്തിയതിനാൽ ആ വഴിയും അടഞ്ഞിരിക്കുന്നു. അ൪ഫാസിനെ സാധാരണ ജീവിതത്തിലെത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് നി൪ധന കുടുംബം. കൃത്യമായ ചികിത്സ നൽകിയാൽ അ൪ഫാസിൻെറ രോഗം ഭേദമാവുമെങ്കിലും സാമ്പത്തിക പരാധീനത മൂലം ഇതിന് കഴിയുന്നില്ല.
വാ൪ഡ് കൗൺസില൪ പി.എസ്. ഹരിദാസിൻെറ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സൗത് ഇന്ത്യൻ ബാങ്ക് കുമ്പളം ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പ൪ (0215053000007824) കൂടുതൽ വിവരങ്ങൾക്ക് 0484 2 251138.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.