തൊഴിലുറപ്പ് പദ്ധതി: തുക വിനിയോഗത്തില്‍ ജില്ലക്ക് അഞ്ചാം സ്ഥാനം

കൊച്ചി: ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തുക വിനിയോഗത്തിൽ  കഴിഞ്ഞ സാമ്പത്തികവ൪ഷം   സംസ്ഥാനതലത്തിൽ എറണാകുളം അഞ്ചാമതെത്തി. 84.12 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ജില്ല ചെലവിട്ടത്. മുൻ വ൪ഷത്തെ അപേക്ഷിച്ച് 179 ശതമാനം തുക കൂടുതലാണിതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് എൽദോസ് കുന്നപ്പിള്ളിപറഞ്ഞു.
239.17 ലക്ഷം രൂപ ചെലവഴിച്ച കൂവപ്പടി ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. അയ്യമ്പുഴ (216.95 ലക്ഷം) രണ്ടാം സ്ഥാനവും വെങ്ങോല (197.57 ലക്ഷം) മൂന്നാം സ്ഥാനവും നേടി. ഈ മൂന്ന് പഞ്ചായത്തുകളെയും മഹാത്മ പുരസ്കാരത്തിന് തെരഞ്ഞെടുത്തിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ബ്ളോക് പഞ്ചായത്തുകളിൽ 10.26 കോടി ചെലവഴിച്ച അങ്കമാലിക്കാണ് ഒന്നാം സ്ഥാനം. 8.93 കോടിയുമായി കൂവപ്പടി ബ്ളോക് രണ്ടാം സ്ഥാനത്തുണ്ട്.
2011-12ൽ 10002 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 16085 കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളായി. കൃഷി, മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവയുടെ സംരക്ഷണത്തിനാണ് കഴിഞ്ഞ വ൪ഷം കൂടുതൽ തുകയും ചെലവിട്ടത്. കഴിഞ്ഞ വ൪ഷം ആകെ 15775 ജോലികളാണ് പദ്ധതിക്ക് കീഴിൽ ഏറ്റെടുത്തത്. ഇതിൽ 15418 ജോലികൾ പൂ൪ത്തീകരിച്ചു. 133652 കുടുംബങ്ങളിൽ നിന്നായി 220239 തൊഴിലാളികളാണ് രജിസ്റ്റ൪ ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.