വള്ളിക്കുന്ന്: വനിതകളായ തൊഴിലുറപ്പ് തൊഴിലാളികൾ വാഴത്തോട്ടത്തിൽ വിളയിച്ചത് 100 മേനി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഞാലിപ്പൂവൻ വാഴകളും ഒന്നര ഏക്ക൪ സ്ഥലത്തെ പയ൪, മഞ്ഞൾ എന്നിവയും വിളവെടുക്കാൻ പാകമായി. അരിയല്ലൂ൪ സ്വദേശിയായ കോമത്ത് കുഞ്ഞാവ ഹാജിയുടെ 60 സെൻറ് സ്ഥലത്താണ് പെൺകരുത്തിൽ 50 വാഴ കുലച്ചത്.
ഗ്രാമപഞ്ചായത്തിൽനിന്ന് വിതരണം ചെയ്ത വാഴക്കന്നുകളാണ് ഇതിനായി ഉപയോഗിച്ചത്. സൗജന്യമായി ലഭിച്ച കന്നുകൾ കുഞ്ഞാവ ഹാജി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കൊണ്ട് തൻെറ പറമ്പിൽ വെച്ച് പിടിപ്പിക്കുകയായിരുന്നു. കുഴിച്ചിട്ടത് മുതൽ പരിപാലനം കുഞ്ഞാവ ഹാജിയുടെ നി൪ദേശ പ്രകാരം സ്ത്രീ തൊഴിലാളികൾ ഏറ്റെടുത്തു. പുരുഷന്മാ൪ ചെയ്തുവരുന്ന തടം എടുക്കലും വളം ഇടലും എല്ലാം ചെയ്തത് ഇവരാണ്.
പിന്തുണയുമായി 19ാം വാ൪ഡ് അംഗവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എം. കാരിക്കുട്ടിയും ഉണ്ട്.
ഗ്രാമപഞ്ചായത്തിൽ വാഴക്കന്നുകൾ നിരവധി വ്യക്തികൾക്ക് നൽകിയിട്ടുണ്ടെങ്കിലും മാതൃകാ വാഴത്തോട്ടം നി൪മിച്ചത് കുഞ്ഞാവ ഹാജിയുടെ പറമ്പിലാണെന്ന് വൈസ് പ്രസിഡൻറ് പറഞ്ഞു. പുഷ്പറാണി, അനില കുമാരി എന്നിവരുടെ നേതൃത്വത്തിൽ 29 തൊഴിലാളികളുടെ മെയ്ക്കരുത്താണ് നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.