കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

നേമം: തിരുവല്ലം സ്റ്റേഷൻ അതി൪ത്തിയിൽ മോഷണം നടത്തിയ കേസിൽ കൊല്ലം അഞ്ചൽ ഏറം സ്വദേശി സനോജ് (20), തിരുവല്ലം കല്ലിയൂ൪ വില്ലേജിൽ മുട്ടയ്ക്കാട് ദേശത്ത് പാലപ്പൂര് സി.എസ്.ഐ പള്ളിക്ക് സമീപം കായൽക്കര നടുത്തട്ടുവിള വീട്ടിൽ മനു എന്ന മനുകുമാ൪ (19) എന്നിവരെ തിരുവല്ലം പൊലീസ് അറസ്റ്റ്ചെയ്തു.
പാലപ്പൂര് സുധീഷ് ഭവനിൽ ബീനയുടെവീട്ടിൽ നിന്ന് നാല് പവൻ സ്വ൪ണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് പിടിയിലായത്. സനോജ് പാലപ്പൂര്, സനു നിവാസിൽ ബാബുരാജിൻെറ വീട്ടിൽ നിന്ന് സ്വ൪ണം മോഷ്ടിച്ച കേസിലും പ്രതിയാണ്.
കുറച്ച് സ്വ൪ണാഭരണം പണയം വെക്കുകയും ബാക്കി സനോജിൻെറ പാലപ്പൂരുള്ള ബന്ധുവീട്ടിൽ ഒളിപ്പിച്ചുവെക്കുകയുമായിരുന്നു.
തിരുവല്ലം എസ്.ഐ കെ. ധനപാലൻെറ നേതൃത്വത്തിൽ സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാരായ ഹരിലാൽ, സുരേന്ദ്രൻ ആശാരി, സിവിൽ പൊലീസ് ഓഫിസ൪ സാൽവഡോ൪, ഡ്രൈവ൪ രതീഷ് കുമാ൪ എന്നിവ൪ ചേ൪ന്ന് അഞ്ചലിൽ നിന്നാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.