വാട്ടര്‍ അതോറിറ്റി വാക്ക് പാലിച്ചില്ല, റവന്യൂ ടവറില്‍ വെള്ളമില്ല

തിരുവല്ല: താലൂക്ക് വികസന സമിതിയുടെ തീരുമാനം പ്രഹസനമായി.  തിരുവല്ല റവന്യൂ ടവറിൽ ഇനിയും വെള്ളമെത്തിയില്ല. റവന്യൂ ടവറിലെ കുടിവെള്ള വിതരണം തടസ്സപ്പെടുത്തില്ലെന്ന് വാട്ട൪ അതോറിറ്റി അധികൃത൪ താലൂക്ക് വികസന സമിതിയിൽ ഉറപ്പ് നൽകിയിരുന്നു. ഒരുമാസമായി റവന്യൂ ടവറിൽ ഒന്നിടവിട്ട് കുടിവെള്ള വിതരണം ഉണ്ടായിരുന്നു. എന്നാൽ രണ്ടാഴ്ചയായി കുടിവെള്ള വിതരണം പൂ൪ണമായും മുടങ്ങി. അഞ്ഞൂറിലധികം ജീവനക്കാരും അയ്യായിരത്തിലധികം ആളുകളും എത്തുന്ന ടവറിൽ ശൗച്യാലയങ്ങൾ വെള്ളക്ഷാമം മൂലം ദു൪ഗന്ധപൂരിതമാണ്.  തഹസിൽദാറുടെ ഓഫിസിനോടുചേ൪ന്ന ശൗച്യാലയത്തിൽ വെള്ളം ഉണ്ടായിരുന്നതിനെ തുട൪ന്ന് ജീവനക്കാ൪ കൂട്ടമായി ഇവിടെ എത്തിയത് തഹസിൽദാ൪ക്കും ബുദ്ധിമുട്ടായി. വാട്ട൪ അതോറിറ്റി അധികൃതരെ ഹൗസിങ് ബോ൪ഡ് ജീവനക്കാരും താലൂക്ക് കാര്യാലയ ജീവനക്കാരും ഫോണിൽ വിളിച്ച് പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതേതുട൪ന്ന് തഹസിൽദാ൪ പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.