പല്ലേകീൽ: ഏകദിന പരമ്പരയിൽ വ്യക്തമായ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ ചൊവ്വാഴ്ച ശ്രീലങ്കക്കെതിരായ ഏക ട്വന്റി 20 പോരാട്ടത്തിന് പാഡണിയുന്നു. ട്വന്റി 20യിൽ എം.എസ് ധോണിയുടെ സംഘത്തിനും അത്ര കേമൻ പ്രകടനങ്ങൾ അവകാശപ്പെടാനില്ലെങ്കിലും ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കുയ൪ന്ന സന്ദ൪ശക൪ക്ക് തന്നെയാണ് കളത്തിൽ മാനസിക മുൻതൂക്കം. തുട൪ച്ചയായ മൂന്ന് തോൽവികളുടെ ക്ഷീണത്തിൽ നിൽക്കുന്ന ലങ്കക്ക് വിജയവഴിയിൽ തിരിച്ചെത്തുന്നതിനുള്ള അവസരമാണ് ഈ മത്സരം. ബാറ്റ്സ്മാന്മാരും ബൗള൪മാരും ഒരു പോലെ ഫോമിലാണെന്നതാണ് ഇന്ത്യയുടെ മുതൽക്കൂട്ട്. രോഹിത് ശ൪മ ഒഴികെയുള്ളവരെല്ലാം ബാറ്റിങ്ങിൽ മികവ് തുടരുന്നുണ്ട്. ഇ൪ഫാൻ പത്താന്റെ ഓൾ റൗണ്ട് പ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിലും ബറോഡക്കാരൻ ഇടമുറപ്പിച്ചുകഴിഞ്ഞു.
ആതിഥേയ നിരയിൽ കുമാ൪ സംഗക്കാര പരിക്ക് കാരണം അവസാന ഏകദിനത്തിൽ നിന്ന് മാറി നിന്നു. ക്യാപ്റ്റൻ മഹേല ജയവ൪ധനെക്കും തിലക രത്നെ ദിൽഷനും ബാറ്റിങ്ങിൽ സ്ഥിരത പ്രകടിപ്പിക്കാൻ കഴിയുന്നില്ല. അപകടകാരിയായ ബൗള൪ ലസിത് മലിംഗക്ക് താളം കണ്ടെത്താനായിട്ടില്ല. അടുത്ത മാസം ശ്രീലങ്കയിൽതന്നെയാണ് ട്വന്റി 20 ലോകകപ്പും നടക്കുന്നത്. ഇത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.