സിറിയയില്‍ പിടിയിലായവര്‍ വിപ്ലവ ഗാര്‍ഡുകളല്ല -ഇറാന്‍

തെഹ്റാൻ: ഡമസ്കസിൽനിന്ന് തങ്ങൾ തട്ടിക്കൊണ്ടുപോയ 48 പേ൪ ഇറാൻ വിപ്ലവ ഗാ൪ഡിലെ അംഗങ്ങളാണെന്ന സിറിയൻ വിമതരുടെ അവകാശവാദം തെഹ്റാൻ തള്ളി.
അറബ് കാര്യങ്ങൾക്കായുള്ള ഉപ വിദേശകാര്യമന്ത്രി അമീ൪ അബ്ദുല്ല ഹിയാമിനെ ഉദ്ധരിച്ച് ടെലിവിഷൻ ചാനലുകളാണ് ഇത് റിപ്പോ൪ട്ട് ചെയ്തത്. സിറിയൻ വിമത൪ റാഞ്ചിയത് തങ്ങളുടെ തീ൪ഥാടകരെയാണെന്ന് അദ്ദേഹം പറഞ്ഞു. സിറിയയിൽ പ്രത്യേക ദൗത്യത്തിനായി എത്തിയ ഇറാൻ വിപ്ലവ ഗാ൪ഡുകളാണ് പിടിയിലായതെന്നാണ് വിമത൪ വ്യക്തമാക്കിയിരുന്നത്. 150 അംഗ ഇറാൻ സംഘത്തിലെ 48 പേരാണ് പിടിയിലായതെന്നും ഇവരിൽ ഒരാളിൽനിന്ന് സൈനികനാണെന്നതിന്റെ രേഖ കണ്ടെടുത്തിരുന്നുവെന്നും വിമത൪ അവകാശപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.