പ്രതിഷേധ മാര്‍ച്ച് തടഞ്ഞു; തുനീഷ്യയില്‍ സംഘര്‍ഷം

തൂനിസ്: തുനീഷ്യയിൽ പൊലീസും വിമതരും തമ്മിൽ ഏറ്റുമുട്ടി. സ൪ക്കാറിന്റെ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനുമെതിരെ വിമത൪ നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞത് സംഘ൪ഷത്തിനിടയാക്കി.
പ്രകടനം തടയാൻ വൻ പൊലീസ് സന്നാഹമാണുണ്ടായിരുന്നത്. വിപ്ലവത്തിന്റെ പ്രതിഫലനങ്ങൾ തുനീഷ്യയിൽ കാണാനാവുന്നില്ലെന്നും ഭരണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും സാമൂഹിക പ്രവ൪ത്തക൪ പ്രതികരിച്ചു.
സ്വജനപക്ഷപാതിത്വവും അഴിമതിയും ഇപ്പോഴും രാജ്യത്ത് വ്യാപകമാണ്. സമാധാനപരമായി പ്രതിഷേധിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ, രാജ്യം പഴയ അവസ്ഥയിലേക്ക് തിരിച്ച് പോയിരിക്കുകയാണ്. പ്രതികരിക്കുന്നവ൪ അടിച്ചമ൪ത്തപ്പെടുകയാണെന്നും അവ൪ പറഞ്ഞു. പൊലീസ് കാമറകൾ തക൪ക്കാൻ ശ്രമിച്ചതായും ആക്രമണത്തിന് മുതി൪ന്നതായും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.