ഈരാറ്റുപേട്ടയില്‍ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതി

ഈരാറ്റുപേട്ട: സമ്പൂ൪ണ മാലിന്യ നി൪മാ൪ജനത്തിൻെറ ഭാഗമായി മാലിന്യം ഉറവിടങ്ങളിൽ സംസ്കരിക്കുന്ന പദ്ധതിക്ക് ഈരാറ്റുപേട്ട പഞ്ചായത്ത് രൂപം നൽകി. ശുചിത്വ മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സബ്സിഡി നിരക്കിൽ ഉറവിട മാലിന്യസംസ്കരണ സംവിധാനം ഏ൪പ്പെടുത്തും.  ബയോഗ്യാസ് പ്ളാൻറ്, മണ്ണിര കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ് എന്നിവയിൽ ഉപഭോക്താക്കൾക്ക് താൽപ്പര്യമുള്ള പദ്ധതി തെരഞ്ഞെടുക്കാം. വീടുകൾക്കുള്ള അപേക്ഷാ ഫോറം കുടുംബശ്രീ, ആശാ പ്രവ൪ത്തക൪ മുഖേന എല്ലാ വീടുകളിലും എത്തിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദ് ഹാഷിം അറിയിച്ചു. അപേക്ഷ പൂരിപ്പിച്ച് പഞ്ചായത്തോഫിസിലെത്തിക്കണമെന്നും ലഭിക്കാത്തവ൪ പഞ്ചായത്തോഫിസിൽ ബന്ധപ്പെടണമെന്നും പ്രസിഡൻറ് പറഞ്ഞു. വീടിന് 75 ശതമാനവും മറ്റുള്ളവക്ക് 50 ശതമാനവുമാണ് സബ്സിഡി ലഭിക്കുക. അജൈവ മാലിന്യം സ്വീകരിക്കാൻ നിശ്ചിത ദിവസങ്ങളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. തേവരുപാറ ഡമ്പിങ് യാ൪ഡിൽ ഖരമാലിന്യനി൪മാ൪ജന യൂനിറ്റ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.