വിസ വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടിയ ആളെ അറസ്റ്റ് ചെയ്തു

കൊണ്ടോട്ടി: വിസ വാഗ്ദാനം ചെയ്ത് ഒരുകോടി രൂപ പലരിൽ നിന്ന് തട്ടിയെടുത്ത എറണാകുളം നെല്ലിമറ്റം കാക്കനാട് ശോഭി ജോ൪ജിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിമറ്റത്ത് കലാഗ്രാമം എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. കൊണ്ടോട്ടി എസ്.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
അമേരിക്കയിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനം നൽകി പത്തോളം പേരിൽ നിന്നാണ് ഇയാൾ പണം കൈക്കലാക്കിയത്. ആദ്യഘട്ടത്തിൽ ഒന്നരലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും ഒന്നര വ൪ഷത്തിന് ശേഷം പ്രതിമാസം അവധിക്ക് നാട്ടിലെത്തുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും വിസ ശരിയാകാതെ വന്നതോടെയാണ് ചില൪ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്. ഇവ൪ നിരവധി തവണ ശോഭി ജോ൪ജിനെ അന്വേഷിച്ച് കലാഗ്രാമത്തിൽ ചെന്നിരുന്നുവെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല.
ഒളവട്ടൂ൪ വെട്ടുകാട് സ്വദേശികളായ അബ്ദുൽ ഖാദ൪, എം.സി. അബൂബക്ക൪, ബ്രിജിത്ത്, അൻവ൪ തുടങ്ങിയവരാണ് പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.