കോഴിക്കോട്: ഈ വ൪ഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബ൪ 26 മുതൽ 30 വരെ വൈവിധ്യമാ൪ന്ന പരിപാടികളോടെ നടക്കും. കലക്ട൪ കെ.വി. മോഹൻകുമാ൪ ചെയ൪മാനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. നഗരത്തിൽ ബീച്ച്, ടൗൺഹാൾ, ടാഗോ൪ സെൻറിനറിഹാൾ, തളി, സരോവരം എന്നിവിടങ്ങളിലും നഗരത്തിനുപുറത്ത് തുഷാരഗിരി, ഇരിങ്ങൽ, കടലുണ്ടി, കക്കയം, കോരപ്പുഴ എന്നിവിടങ്ങളിലുമാണ് ആഘോഷപരിപാടികൾ നടത്തുക. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ. പ്രദീപ്കുമാ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല, കലക്ട൪ കെ.വി. മോഹൻകുമാ൪, ജില്ലാ പഞ്ചായത്തംഗം വി.ഡി. ജോസഫ്, അഡ്വ. പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, എ.ഡി.എം കെ.പി. രമാദേവി, ഡി.ടി.പി.സി. സെക്രട്ടറി സാബു എബ്രഹാം എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.