കേരള ഓണ്‍ലൈന്‍ അലോട്ട്മെന്‍റ്: വ്യാജ മെമ്മോ നിര്‍മിച്ച് അഡ്മിഷന് ശ്രമം

പാറശ്ശാല: കേരള യൂനിവേഴ്സിറ്റിയുടെ ബിരുദ കോഴ്സിൻെറ ഓൺലൈൻ അലോട്ട്മെൻറിൻെറ മെമ്മോ വ്യാജമായി നി൪മിച്ച് അഡ്മിഷന് ശ്രമം. ഇൻഡക്സ് മാ൪ക്കിൻെറ കുറവ് ശ്രദ്ധയിൽപെട്ട കോളജ് അധികൃത൪ നടത്തിയ പരിശോധനയിൽ മെമ്മോ വ്യാജമാണെന്ന് കണ്ടെത്തി. അന്വേഷണം സൈബ൪ സെല്ലിന് കൈമാറാൻ യൂനിവേഴ്സിറ്റി ഉന്നതതല കമ്മിറ്റി തീരുമാനിച്ചു.
 നെയ്യാറ്റിൻകര ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജിൽ ഒന്നാം വ൪ഷ ഇംഗ്ളീഷ് ബിരുദത്തിനുള്ള ഓൺലൈൻ അലോട്ട്മെൻറ് മെമ്മോയുമായി ജൂലൈ 31ന് വൈകുന്നേരം നാലിനാണ് ഒരു വിദ്യാ൪ഥിയും രക്ഷാക൪ത്താവും കോളജിലെത്തിയത്. കോളജിൽനിന്ന് വിരമിച്ച ശേഷം താൽകാലികമായി ഗാ൪ഡനറായി ജോലിനോക്കുന്ന ജീവനക്കാരനുമൊത്താണ് ഇവ൪ പ്രിൻസിപ്പലിനെ സമീപിച്ചത്. രേഖകൾ പരിശോധിച്ചതിൽ 150 മാ൪ക്ക് ഇൻഡക്സ്  കുറവ് ശ്രദ്ധയിൽപെട്ടതിനെ തുട൪ന്ന്  കമ്പ്യൂട്ട൪ ലിസ്റ്റ് പരിശോധിക്കുകയും ലിസ്റ്റിൽ പേരില്ലാത്തതിനെ തുട൪ന്ന് വിവരം യൂനിവേഴ്സിറ്റി രജിസ്ട്രാ൪ക്ക് കൈമാറുകയും ചെയ്തു. എന്നാൽ വിദ്യാ൪ഥിയോടും രക്ഷാക൪ത്താവിനോടും ജീവനക്കാ൪ വിവരം തിരക്കിയപ്പോൾ താൽകാലിക ജീവനക്കാരന് 5000 രൂപ നൽകിയെന്ന് ഇവ൪ പറഞ്ഞു. രക്ഷാക൪ത്താവിൽനിന്ന് പ്രിൻസിപ്പൽ വിശദീകരണം എഴുതി വാങ്ങിയശേഷം വ്യാജ മെമ്മോയും യൂനിവേഴ്സിറ്റിക്ക് കൈമാറി. യൂനിവേഴ്സിറ്റി നടത്തിയ പ്രാഥമിക പരിശോധനയിൽ ഓൺലൈൻ മെമ്മോ വ്യാജമാണെന്ന്  കണ്ടതിനെ തുട൪ന്ന് അടിയന്തര യോഗം കൂടി മിനുട്സ് രേഖപ്പെടുത്തി. അതേസമയം അഡ്മിഷനെത്തിയ വിദ്യാ൪ഥിയുടെ പേരും വിലാസവും വ്യക്തമാക്കാൻ പ്രിൻസിപ്പലും ജീവനക്കാരും തയാറായില്ല. യൂനിവേഴ്സിറ്റിയുടെ എംബ്ളമുള്ള ഓൺലൈൻ അഡ്മിഷൻ മെമ്മോയിൽ പേരുള്ള വിദ്യാ൪ഥിയുടെ ഫോട്ടോയും പേരും വിലാസവും മാറ്റിയാണ് വ്യാജ മെമ്മോ തയാറാക്കിയത്. ബാലരാമപുരത്തെ ഒരു കമ്പ്യൂട്ട൪ സെൻററിൽ നിന്നാണ് ഇത് തയാറാക്കിയതെന്ന് അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.