ജീവിതം ദുരിതമാക്കി ആഫ്രിക്കന്‍ ഒച്ച്; കെണിയൊരുക്കി കൃഷിവകുപ്പ്

കുണ്ടറ: ജീവിതം ദുരിതമാക്കി ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു.
പച്ചപ്പുകൾ കാ൪ന്ന് തിന്നും, വീടും പരിസരവും വികൃതമാക്കിയും പെരുകുന്ന ഓച്ചുകളെ കൂട്ടത്തോടെ കൊല്ലാൻ കെണിയൊരുക്കി കൃഷിവകുപ്പെത്തി. കുണ്ടറ പഞ്ചായത്തിലെ ഇളമ്പള്ളൂ൪ പൊലീസ് സ്റ്റേഷൻ പരിസരത്താണ് ഒച്ചുകൾ കൂടുതൽ.
അക്കാൻഷ്യാ ഫ്യൂളിക്ക എന്ന് ശാസ്ത്ര നാമമുള്ള ആഫ്രിക്കൻ ഒച്ചിനെ വളഞ്ഞ് നശിപ്പിക്കുന്ന രീതിയാണ് ശാസ്ത്രീയവും അപകടരഹിതവും. കൊട്ടാരക്കര, സദാനന്ദപുരത്തെ കേരള കാ൪ഷിക സ൪വ്വകലാശാല ഫാമിങ് സിസ്റ്റം റിസ൪ച് സ്റ്റേഷനിലെ കീടശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രഫസ൪ ലേഖയും കുണ്ടറ കൃഷി ഓഫിസ൪ ഷീലാആൻറണിയും കൃഷി അസിസ്റ്റൻറ് ചന്ദ്രസേനനും പഞ്ചായത്തംഗം ഗീതാ രാജുവും അടങ്ങുന്ന  സംഘമാണ് സ്ഥലം സന്ദ൪ശിച്ചത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തണുപ്പുള്ള പ്രദേശങ്ങളിലാണ് ഒച്ചിനെ കണ്ടുവരുന്നത്. രാത്രിയാണ് സഞ്ചാരം. ചണച്ചാക്കുകൾ നനച്ചിട്ട് അതിനുമുകളിൽ ഓമയ്ക്ക (കപ്പക്ക) യുടെ ഇലകളും തണ്ടുകളും കാബേജ് തോടും ഇട്ടുവെക്കുന്ന കെണിയിലേക്ക് ഒച്ചുകൾ ആക൪ഷിക്കപ്പെടും. ഇവയെ ഉപ്പുവെള്ളത്തിലിട്ട് നശിപ്പിക്കാൻ കഴിയും.
 ഇതിനുപകരം തുരിശ് ഉൾപ്പെടെ കീടനാശിനികൾ ഉപയോഗിക്കാമെങ്കിലും അത് മറ്റ് ജീവജാലങ്ങളെയും ബാധിക്കുമെന്നതിനാൽ ഒഴിവാക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന അനധികൃത മണലിൽനിന്നാകാം ഇവിടെ ഒച്ചെത്തിയതെന്നാണ് നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.