ഓടിക്കൊണ്ടിരുന്ന വാനില്‍ വൈദ്യുതിപോസ്റ്റ് വീണു

ഇരവിപുരം: ഓടിക്കൊണ്ടിരുന്ന പാഴ്സൽ വാനിനുമുകളിലേക്ക് വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു. വൈദ്യുതാഘാതമേൽക്കാതെ ഡ്രൈവ൪ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ചകിരിക്കട-പിണക്കൽ റോഡിൽ സജി ആ൪ട്സിനുമുന്നിലായിരുന്നു സംഭവം. ചകിരിക്കടയിലുള്ള സോപ്പ് നി൪മാണഫാക്ടറിയിലേക്ക് പോകുകയായിരുന്ന വാനിനുമുകളിലേക്ക് 11 കെ.വി ലൈൻ ഉൾപ്പെടെയുള്ള പോസ്റ്റ് ഒടിഞ്ഞുവീഴുകയായിരുന്നു. വീണയുടനെ ഡ്രൈവ൪ കടപ്പാക്കട സ്വദേശി എബി വാനിൽനിന്ന് പുറത്തിറങ്ങിയതിനാൽ വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടു.
കുടക്കമ്പികൾ പോലെ ഏറ്റവും കനം കുറഞ്ഞ കമ്പികളാണ് വീണ പോസ്റ്റിനുള്ളിലുണ്ടായിരുന്നത് .   കരാറുകാ൪ ഇടുന്ന പോസ്റ്റാണ് ഇതെന്ന് നാട്ടുകാ൪ പറയുന്നു. വൈദ്യുതിബോ൪ഡ് അധികൃത൪ അന്വേഷിക്കാത്തതിനാലാണ്കനംകുറഞ്ഞ കമ്പികൾകൊണ്ട് പോസ്റ്റ് നി൪മിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.