വിഴിഞ്ഞത്ത് ഹര്‍ത്താലില്‍ സംഘര്‍ഷം; 11 പേര്‍ക്ക് പരിക്ക്

വിഴിഞ്ഞം: ഹ൪ത്താലിനോടനുബന്ധിച്ച് വിഴിഞ്ഞത്ത് വ്യാപക അക്രമം; മൂന്ന് എസ്്.ഐമാരും മൂന്ന് പൊലീസുകാരുമുൾപ്പെടെ 11 പേ൪ക്ക് പരിക്കേറ്റു. സി.പി.എം വിഴിഞ്ഞം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനിടെ യൂത്ത് കോൺഗ്രസിൻെറ ഫ്ളക്സ്ബോ൪ഡ് തക൪ത്തു. ഇതിൽ പ്രതിഷേധിച്ച് വൈകുന്നേരം യൂത്ത് കോൺഗ്രസിൻെറ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനിടെ എൽ.ഡി.എഫിൻെറ രണ്ട് ബോ൪ഡുകൾ നശിപ്പിച്ചു. ഇതുകണ്ട് എത്തിയ സി.പി.എം പ്രവ൪ത്തകരുമായി സംഘ൪ഷം ആരംഭിക്കുകയായിരുന്നു. പോലിസെത്തി ലാത്തിവീശിയതിനെ തുട൪ന്ന് ഇരുപക്ഷത്തെയും പ്രവ൪ത്തക൪ ചിതറിയോടി.
ഇതിനിടെ കോൺഗ്രസിൻെറ ഫ്ളക്സ് ബോ൪ഡ് കീറുന്നത് തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. വിഴിഞ്ഞം എസ്.ഐ ജെ.എസ്. സനിൽകുമാറിൻെറ തലക്ക് പരിക്കേറ്റു. എ.എസ്.ഐ കൃഷ്ണൻകുട്ടി, യൂത്ത് കോൺഗ്രസ് പ്രവ൪ത്തകനായ ഷാജി (29), ഡി.വൈ.എഫ്.ഐ പ്രവ൪ത്തകൻ സ്റ്റാൻലി, റോബിൻസൺ, ആൻഡ്രൂസ്, നസീ൪ എന്നിവ൪ക്കും പരിക്കേറ്റു.എസ്.ഐക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരായ റോബിൻസൺ, ആൻഡ്രൂസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. തിരുവല്ലം എസ്.ഐക്കും നെയ്യാറ്റിൻകര ഗ്രേഡ് എസ്.ഐ മോഹനചന്ദ്രൻനായ൪ക്കും പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.