കോണ്‍ഗ്രസ് സമ്മേളനം: മണ്ഡലം ബ്ളോക്ക് പ്രസിഡന്‍റുമാര്‍ കൊമ്പുകോര്‍ക്കുന്നു

ശാസ്താംകോട്ട: വിവാദ വിഷയമായ കോൺഗ്രസ് കുന്നത്തൂ൪ മണ്ഡലം സമ്മേളനത്തെചൊല്ലി കോൺഗ്രസ് ബ്ളോക്ക് മണ്ഡലം പ്രസിഡൻറുമാ൪ തുറന്ന പോരിന്.
ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ നടത്താൻ നിശ്ചയിച്ച കോൺഗ്രസ് മണ്ഡലം സമ്മേളനം മാറ്റിവെക്കാൻ നി൪ദേശം നൽകിയതായി ബ്ളോക്ക് പ്രസിഡൻറ് തുണ്ടിൽ നൗഷാദ് പറഞ്ഞു. ഡി.സി.സി പ്രസിഡൻറിൻെറ നി൪ദേശാനുസരണം ജനറൽ സെക്രട്ടറി എം.വി. ശശികുമാരൻനായരുടെ വീട്ടിൽ ചേ൪ന്ന ഇരുപക്ഷത്തിൻെറയും യോഗത്തിൽ ഈ നിലപാട് അറിയിച്ചിട്ടുണ്ട്. വാ൪ഡ് സമ്മേളനങ്ങൾ പോലും പൂ൪ത്തിയാകാതെ മണ്ഡലം സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്നാണ് പാ൪ട്ടി നിലപാടെന്നും ബ്ളോക്ക് പ്രസിഡൻറ് അറിയിച്ചു. എന്നാൽ എന്തുവിലകൊടുത്തും സമ്മേളനം നിശ്ചയിച്ച പ്രകാരം നടത്തുമെന്നും കെ.പി.സി.സി നിശ്ചയിച്ച പരിപാടി വേണ്ടെന്ന് പറയാൻ ആ൪ക്കും കഴിയില്ലെന്നും മണ്ഡലം പ്രസിഡൻറ് പിന്നാട്ട് ബാബു പറയുന്നു. വാ൪ഡ് സമ്മേളനം നടക്കാത്ത നാല് വാ൪ഡ് കമ്മിറ്റികളും ഐ വിഭാഗക്കാരായ പഞ്ചായത്തംഗങ്ങളും മുതി൪ന്ന നേതാവ് എ. സുകുമാരൻനായരും നേതൃത്വം നൽകുന്നതാണ്. സമ്മേളനത്തിൻെറ ഒരുക്കങ്ങളെല്ലാം പൂ൪ത്തിയായ നിലക്ക് അത് മാറ്റിവെക്കാൻ പറയുന്നത് ആരായാലും അനുസരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേസമയം സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് കെ. മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളെ വിലക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഐ വിഭാഗത്തിൽ അനൗപചാരിക ധാരണയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.