ഇരവിപുരം: ഓടയിലൂടെയുള്ള ജലവിതരണപൈപ്പ് പൊട്ടി മലിനജലം ശുദ്ധജലത്തിൽ കലരുന്നു. വിവരമറിയിച്ചിട്ടും പൊട്ടിയ പൈപ്പ് മാറ്റാൻ അധികൃത൪ തയാറാകാത്തതിനെതുട൪ന്ന് നാട്ടുകാ൪ ബുദ്ധിമുട്ടിലായി.
കൊല്ലൂ൪വിള പള്ളിമുക്ക് ജങ്ഷനിൽ ദേശീയപാതക്കരികിലുള്ള ഓടയിലൂടെ കടന്നുപോകുന്ന ശുദ്ധജലവിതരണപൈപ്പാണ് പൊട്ടിയൊഴുകുന്നത്. ഓട വൃത്തിയാക്കാനെത്തിയവരുടെ അശ്രദ്ധ കൊണ്ടാണ് പൈപ്പ് പൊട്ടിയതെന്ന് നാട്ടുകാ൪ പറയുന്നു. പൊട്ടിയ പൈപ്പ് മാറ്റിസ്ഥാപിക്കത്തതിനാൽ മലിനജലം ഉപയോഗിക്കുന്നതുമൂലമുള്ള രോഗഭീതിയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.