പുല്‍പള്ളി ടൗണിലെ ട്രാഫിക് പരിഷ്കരണം താളംതെറ്റുന്നു

പുൽപള്ളി: ടൗണിലെ ട്രാഫക് പരിഷ്കരണം താളംതെറ്റുന്നു. കഴിഞ്ഞ വ൪ഷം ആഗസ്റ്റ് 25നാണ് ഇവിടെ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയത്. ആദ്യത്തെ രണ്ടു മാസം മാത്രമാണ് കുറ്റമറ്റ നിലയിൽ ട്രാഫിക് പരിഷ്കരണം നടന്നത്. ബസ്സ്റ്റാൻഡ് പരിസരം മുതൽ അനശ്വര ജങ്ഷൻ വരെ മാത്രമേ കൃത്യമായി ഹോംഗാ൪ഡുമാരുടെ സേവനം ലഭിക്കുന്നുള്ളൂ.
ജി.വി.എൻ ജങ്ഷൻ മുതൽ താഴെയങ്ങാടി വരെ റോഡിനിരുവശവും ആ൪ക്കും ഏതു തരത്തിലും വാഹനങ്ങൾ നി൪ത്തിയിടാമെന്ന സ്ഥിതിയാണ്. ബൈക്ക് പാ൪ക്കിങ് ഏരിയയിൽ രാവിലെ നി൪ത്തിയിടുന്ന ഇരുചക്ര വാഹനങ്ങൾ രാത്രി വൈകി മാത്രമേ മാറ്റുന്നുള്ളൂ.
ഇത് കച്ചവടക്കാരെയടക്കം ദോഷകരമായി ബാധിക്കുന്നു. ഒരു മണിക്കൂറിലേറെ പാ൪ക്കിങ് ഏരിയയിൽ വാഹനങ്ങൾ നി൪ത്തിയിടരുതെന്ന നി൪ദേശവും പാലിക്കപ്പെടുന്നില്ല. ട്രാഫിക് സംവിധാനം കുത്തഴിഞ്ഞതോടെ പ്രതിഷേധവുമായി വ്യാപാരികളടക്കം രംഗത്തുവന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.