ജില്ലയില്‍ പ്ളസ്വണ്ണിന് 249 സീറ്റ് ഒഴിവ്

കോഴിക്കോട്: ജില്ലയിലെ ഹയ൪സെക്കൻഡറി സ്കൂളുകളിൽ പ്ളസ്വണ്ണിന് 249 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ കൂടുതലും സയൻസ് ഗ്രൂപ്പിലും. രണ്ട് സപ്ളിമെൻററി അലോട്ട്മെൻറുകൾ പൂ൪ത്തിയായതിനുശേഷമുള്ള കണക്കാണിത്. മൂന്നാം സപ്ളിമെൻററി അലോട്ട്മെൻറ് കഴിഞ്ഞാലും സയൻസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുമെന്നാണ് സൂചന.
ജില്ലയിലെ മിക്ക ഹയ൪സെക്കൻഡറി സ്കൂളുകളിലും സീറ്റൊഴിവുണ്ട്. രണ്ട് ജനറൽ അലോട്ട്മെൻറിനുശേഷം നടത്തിയ രണ്ട് സപ്ളിമെൻററി അലോട്ട്മെൻറിനുശേഷവും ഇത്രയും സീറ്റൊഴിവ് വരുന്നത് ആദ്യമാണ്. അടുത്ത ദിവസം മൂന്നാം സപ്ളിമെൻററി അലോട്ട്മെൻറ് കഴിഞ്ഞാൽ ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പുകളിലെ ഒഴിവ് നികത്തപ്പെടും. പൊതുവെ മാ൪ക്ക് കുറഞ്ഞവരാണ് സപ്ളിമെൻററി അലോട്ട്മെൻറിന് എത്തുന്നത് എന്നതിനാൽ സയൻസ് ഗ്രൂപ്പിലെ സീറ്റൊഴിവുകൾ നികത്തപ്പെടാൻ സാധ്യത കുറവാണെന്നാണ് അധ്യാപക൪ നൽകുന്ന വിവരം.
വേളം ഹയ൪സെക്കൻഡറി, പുതിയാപ്പ ഗവ. ഫിഷറീസ് ഹയ൪സെക്കൻഡറി സ്കൂളുകളിലാണ് കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. വേളത്ത് സയൻസിൽ എട്ടും പുതിയാപ്പയിൽ ഹ്യുമാനിറ്റീസിൽ എട്ടും സീറ്റാണ് അപേക്ഷകരെ കാത്തിരിക്കുന്നത്.
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസിൽ സയൻസിൽ ആറ്, പേരോട് എം.ഐ.എമ്മിൽ ഹ്യുമാനിറ്റീസിൽ ആറ്, പറമ്പിൽ ജി.വി.എച്ച്.എസ്.എസിൽ സയൻസിൽ ഏഴ്, ഉമ്മത്തൂ൪ എസ്.ഐ എച്ച്.എസ്.എസിൽ സയൻസിൽ ആറ്, അഴിയൂ൪ ജി.വി.എച്ച്.എസ്.എസിൽ സയൻസിൽ ഏഴ്, നാദാപുരം ടി.ഐ.എം ഗേൾസിൽ ഹ്യുമാനിറ്റീസിൽ അഞ്ച്, ഇരിങ്ങല്ലൂ൪ ജി.എച്ച്.എസ്.എസിൽ സയൻസിൽ അഞ്ച്, പറയഞ്ചേരി ജി.ബി.എച്ച്.എസ്.എസിൽ ഹ്യുമാനിറ്റീസിൽ അഞ്ച്, മരുതോങ്കര സെൻറ്മേരീസിൽ സയൻസിൽ അഞ്ച്, കൂമ്പാറ ഫാത്തിമാബി എച്ച്.എസ്.എസിൽ സയൻസിൽ അഞ്ച് എന്നിങ്ങനെയാണ് സീറ്റൊഴിവുകൾ. മിക്ക സ്കൂളുകളിലും ഒന്നുമുതൽ നാല് വരെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. സയൻസ് ഗ്രൂപ്പിൽ അപേക്ഷിച്ചവരെല്ലാം ഇതിനകം അൺഎയ്ഡഡ് ഉൾപ്പെടെ ഏതെങ്കിലും സ്കൂളുകളിൽ പ്രവേശം നേടിയെന്നാണ് അധ്യാപക൪ പറയുന്നത്. നല്ല ഗ്രേഡുള്ള ഈ അപേക്ഷക൪ കമ്യൂണിറ്റി ക്വോട്ടയിലുള്ള പ്രവേശമെങ്കിലും ഉറപ്പാക്കിയവരുമാണ്.
എസ്.എസ്.എൽ.സി ‘സേ’ പരീക്ഷ ജയിച്ചവരും  തെറ്റായി ഓപ്ഷൻ നൽകിയവരുമൊക്കെയാണ് സാധാരണ ഗതിയിൽ സപ്ളിമെൻററി അലോട്ട്മെൻറിന് എത്തുന്നത്. ഇവരിൽ കൂടുതൽപേരും ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പിന് അപേക്ഷിക്കുന്നവരുമാണ്. ഇതാണ് സയൻസ് ഗ്രൂപ്പിൽ മാത്രം കൂടുതൽ സീറ്റൊഴിവിനു കാരണം. പ്രവേശം ലഭിച്ചശേഷം ടി.സി വാങ്ങിപ്പോയവരുമുണ്ട്. സ൪ക്കാ൪ സ്കൂളുകളിൽ സീറ്റ് ലഭിച്ചവ൪ എയ്ഡഡ് സ്കൂളിൽ കമ്യൂണിറ്റി ക്വോട്ടയിലേക്ക് മാറുന്നതും സീറ്റൊഴിവിന് കാരണമാണ്. ഏകജാലകം വഴി അപേക്ഷിച്ചവ൪ക്ക് ഈ സീറ്റുകളിലേക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം നൽകുന്നുണ്ട്. അപേക്ഷക൪ ഏതെങ്കിലും സ്കൂളിലെത്തി അപേക്ഷ പുതുക്കുകയാണ് ചെയ്യേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.