യുവതിക്ക് പൊള്ളലേറ്റ സംഭവം; ഭര്‍ത്താവ് റിമാന്‍ഡില്‍

കുറ്റ്യാടി: വിദ്യാ൪ഥിനിയും ഒരു കുട്ടിയുടെ മാതാവുമായ  യുവതിക്ക്  പൊള്ളലേറ്റ  കേസിൽ ഭ൪ത്താവ് റിമാൻഡിൽ. കുറ്റ്യാടിയിലെ  സ്വകാര്യ സ്ഥാപനത്തിൽ പ്ളസ്ടുവിനു പഠിക്കുന്ന  പ്രജിഷ (22) പീഡനത്തെ തുട൪ന്ന് തീകൊളുത്തി ആത്മഹത്ത്യക്ക് ശ്രമിച്ച കേസിലാണ് ഭ൪ത്താവ് കുറ്റ്യാടി എളേച്ചുകണ്ടി ജിതേഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ്് ചെയ്തു. ഗുരുതര പൊള്ളലേറ്റ പ്രജിഷ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
  തിങ്കളാഴ്ച വഴക്കിനെ തുട൪ന്ന് പ്രജിഷ  മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നത്രെ. പ്രജിഷയുടെ സ്കൂൾ സ൪ട്ടിഫിക്കറ്റ്  ജിതേഷ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായത്. പതിവായി ഇവ൪ വഴക്കിടാറുണ്ടെന്നും അയൽവാസികൾ പറയുന്നു. ബുധനാഴ്ച രാത്രി ജിതേഷിൻെറ വീട്ടുകാ൪ വന്നാണ് പ്രജിഷ മണ്ണെണ്ണയൊഴിച്ച്  തീകൊളുത്തിയ വിവരം പറഞ്ഞതത്രെ. പീഡനത്തെത്തുട൪ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രജിഷയുടെ മൊഴി. കായക്കൊടി സ്വദേശിനിയാണ് പ്രജിഷ.   ജിതേഷ്  മോഷണ കേസിൽ  റിമാൻഡിലായിരുന്നു. തിരിച്ചെത്തിയശേഷമാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.