എണ്ണ പര്യവേക്ഷണം: ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

ബെയ്ജിങ്: ഇന്ത്യയും വിയറ്റ്നാമും സംയുക്തമായി  തെക്കൻ ചൈന കടലിൽ എണ്ണ-വാതക പര്യവേക്ഷണപദ്ധതിയുമായി മുന്നേറിയാൽ കടുത്ത പ്രതികരണം ഉണ്ടാവുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.
ഈ പര്യവേക്ഷണ പദ്ധതി നിയമവിരുദ്ധമാണെന്നും ചൈനയുടെ പരമാധികാരത്തെ  ബാധിക്കുമെന്നും ചൈനീസ് പത്രത്തിൽ വന്ന റിപ്പോ൪ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ വിദേശകാര്യ സ൪വകലാശാല വക്താവുമായുള്ള അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ്  ഈ വാ൪ത്ത. രാഷ്ട്രീയ സമ്മ൪ദമുപയോഗിച്ച് ഈ ഉദ്യമത്തെ എതി൪ക്കാനാണ് ആദ്യ നീക്കമെന്നും റിപ്പോ൪ട്ടിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.