ലശ്കറെ ത്വയ്യിബയെ പാകിസ്താന്‍ നിയന്ത്രിക്കണം -യു.എസ്

വാഷിങ്ടൺ: 2008ലെ മുംബൈ ഭീകരാക്രമണത്തിന് കാരണക്കാരായ  ലശ്കറെ ത്വയ്യിബയുടെ പ്രവ൪ത്തനങ്ങൾ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് പാകിസ്താനോട് യു.എസ് ആവശ്യപ്പെട്ടു. ദക്ഷിണേഷ്യയിൽ ലശ്ക൪ ഇപ്പോഴും ഭീഷണിയുയ൪ത്തുന്നതായി യു.എസ് തീവ്രവാദവിരുദ്ധ സ്ക്വാഡ് കോഓഡിനേറ്റ൪ ഡാനിയേൽ ബെഞ്ചമിൻ പറഞ്ഞു.
ഇന്ത്യ-പാക് ബന്ധത്തിനും തീവ്രവാദം ഭീഷണിയുയ൪ത്തുന്നുണ്ട്്. ലോകത്ത് ഏറ്റവും കുടുതൽ തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ബെഞ്ചമിൻ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.