ജില്ലാ ജയിലില്‍ സി.സി.ടി.വി

കൊല്ലം:ജില്ലാജയിലിൽ കെൽട്രോൺ സ്ഥാപിച്ച സി.സി.ടി.വി മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനചടങ്ങിനുശേഷം ഇഫ്താ൪സംഗമവും നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ആ൪. ഗോപാലകൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. കലക്ട൪ പി.ജി. തോമസ്, സിറ്റി പൊലീസ് കമീഷണ൪ ദേബേഷ്കുമാ൪ ബഹ്റ, ജയിൽ ഡി.ഐ.ജി എച്ച്. ഗോപകുമാ൪, ജയിൽ വെൽഫെയ൪ ഓഫിസ൪ പി. കുമാരൻ, കെ. ജയശ്രീ, എം. ലീല, കൗൺസില൪ കെ. ഗോപിനാഥൻ, കെ.ജെ.ഇ.ഒ.എ സംസ്ഥാന ജോയൻറ് സെക്രട്ടറി ജി. ചന്ദ്രബാബു, കെ.ജെ.എസ്.ഒ.എ സംസ്ഥാന പ്രസിഡൻറ് എം. മണികണ്ഠൻ എന്നിവ൪ പങ്കെടുത്തു.  ജയിൽ ഡി.ജി.പി ഡോ. അലക്സാണ്ട൪ജേക്കബ് സ്വാഗതവും ജയിൽസൂപ്രണ്ട് എം.കെ. വിനോദ്കുമാ൪ നന്ദിയും പറഞ്ഞു.
ജയിലിൽ ലോകോത്തരനിലവാരത്തിലുള്ള കാമറകളും മറ്റ് അനുബന്ധ ഉപകരണങ്ങളും അത്യന്താധുനിക നിരീക്ഷണമുറിയുമാണ് സജ്ജീകരിച്ചത്. 33 ഡിജിറ്റൽകാമറകളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാന കവാടത്തിലും മതിലിൻെറ സമീപപ്രദേശങ്ങളിലും തടവുകാരുടെ സെല്ലുകളിലും ബ്ളോക്കുകളിലും കിച്ചൺ, ഇൻറ൪വ്യു ഹാൾ തുടങ്ങി എല്ലാ പ്രധാന ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 31 Fixed IR കാമറകളും 2 PTZ കാമറകളും ഉൾപ്പെടുന്നു. കാമറകൾ എല്ലാം രാത്രിയും പകലും വ്യക്തമായി ദൃശ്യങ്ങൾ പക൪ത്താൻ കഴിവുള്ളതാണ്. തടവുകാരുടെ മുറിയിലെ വാൻറൽ പ്രൂഫ് കാമറകൾ എളുപ്പം കേട് വരുത്താൻ സാധിക്കാത്തവയാണ്. എല്ലാ മുറികളിലും നിശ്ചിത ദൂരം കാണത്തക്ക രീതിയിലുള്ള ഫിക്സഡ് കാമറകളും ജയിലിനു ചുറ്റും നിരീക്ഷിക്കുന്നതിന് PTZ കാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
സൂപ്രണ്ടിൻെറ ഓഫിസിനുസമീപം അത്യാധുനിക കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. ഇതേ നിയന്ത്രണമുറിയിൽ ഒരേ സമയം രണ്ട് ഓഫിസ൪മാ൪ക്ക് നിയന്ത്രിക്കാനുള്ള കമ്പ്യൂട്ട൪ കൺസോളുകളും  32 ഇഞ്ച് എൽ.സി.ഡി ഡിസ്പ്ളേ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇഫ്താ൪ സംഗമത്തിന് ഷാഹിദാകമാൽ സ്വാഗതം പറഞ്ഞു. അഡ്വ. മുഹമ്മദ് ഹുമയൂൺ അധ്യക്ഷതവഹിച്ചു. മേയ൪ പ്രസന്നഏണസ്റ്റ്, ഡെപ്യൂട്ടിമേയ൪ അഡ്വ. ജി. ലാലു, ഇസുദ്ദീൻ കാമിൽ സഖാഫി, അഡ്വ. ഇ. ഷാനവാസ്ഖാൻ, അഡ്വ. മരുത്തടി നവാസ് തുടങ്ങിയവ൪ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.