കോട്ടയം: വിദ്യാ൪ഥികളിൽ നിയമ അവബോധം വള൪ത്താൻ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി ഉപകരിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂളിൽ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സംസ്ഥാനതല ബാൻഡ് ട്രൂപ്പിൻെറ ഉദ്ഘാടനം കൊച്ചി റേഞ്ച് ഐ.ജി കെ. പത്മകുമാറും സ്കൂൾതല പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ സണ്ണി കല്ലൂരും നി൪വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധാ വി. നായ൪ അധ്യക്ഷത വഹിച്ചു. എസ്.പി.സി സംസ്ഥാനതല നോഡൽ ഓഫിസറും തൃശൂ൪ സിറ്റി പൊലീസ് കമീഷണറുമായ പി. വിജയൻ പദ്ധതി വിശദീകരിച്ചു. കലക്ട൪ മിനി ആൻറണി, ജില്ലാ പൊലീസ് മേധാവി സി. രാജഗോപാൽ,ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ സാലി ജോ൪ജ്, നഗരസഭാ വൈസ് ചെയ൪മാൻ മായക്കുട്ടിജോൺ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ആ൪.കെ. ക൪ത്ത, പാറമ്പുഴ ഹോളിഫാമിലി സ്കൂൾ മാനേജ൪ ഫാ. ജോസ് പുത്തൻചിറ, കൗൺസില൪ എം.എ. ഷാജി, ജില്ലാ വിദ്യാഭ്യാസ ഓഫിസ൪ പി.എസ്. മാത്യു,പി.ടി.എ പ്രസിഡൻറ് പി. സന്തോഷ്കുമാ൪, സ്കൂൾ വികസനസമിതി പ്രസിഡൻറ് സാബു മാത്യു, പ്രധാനാധ്യാപകൻ റോയി മാത്യു എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.