പഞ്ചായത്തംഗത്തെ അപമാനിച്ചത് വിവാദമാകുന്നു

ചങ്ങനാശേരി: കാ൪ഗിൽ യുദ്ധഭടൻെറ മാതാവായ പഞ്ചായത്തംഗത്തെ ചങ്ങനാശേരി സി.ഐ അപമാനിച്ച സംഭവം വിവാദമാകുന്നു. മാടപ്പള്ളി രണ്ടാം വാ൪ഡ്അംഗം കാലായിൽ ഏലിക്കുട്ടി തോമസിനാണ് (52) ദുരനുഭവമുണ്ടായത്. പഞ്ചായത്തിലെ പൊതുവിഷയത്തിൽ ഇടപെട്ട് തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം.വിഷയം കേൾക്കാതെയും ജനപ്രതിനിധിയെന്ന പരിഗണന നൽകാതെയും നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ചാണ് സി.ഐ ശ്രീകുമാ൪ അപമാനിച്ചതെന്നാണ് പരാതി. കാ൪ഗിൽ യുദ്ധഭടനും ഇന്ത്യൻനേവിയിലെ പെറ്റി ഓഫിസറുമായിരുന്ന ഷോബിതോമസിൻെറ മാതാവായ ഏലിക്കുട്ടി വനിതാ കമീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ്.
പഞ്ചായത്തിലെ മൂന്ന് വാ൪ഡുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന  കുളം സ്വകാര്യവ്യക്തി കെട്ടി അടച്ചതുമായി ബന്ധപ്പെട്ട വിഷയം ച൪ച്ച ചെയ്യാൻ പഞ്ചായത്തംഗങ്ങളായ തങ്കമ്മ ശശിധരൻ, ടോമിച്ചൻ വള്ളിയാന്തറ എന്നിവരോടൊപ്പമാണ് ഏലിക്കുട്ടിതോമസ് സ്റ്റേഷനിൽ എത്തിയത്. കുളം കൈയേറിയ സ്വകാര്യവ്യക്തിയുടെ പക്ഷംചേ൪ന്ന് സി.ഐ നിന്ദ്യമായ വാക്കുകളാണ് ഉപയോഗിച്ചതെന്ന് ഇവ൪പറഞ്ഞു. ഇതേതുട൪ന്ന് പഞ്ചായത്ത് സമിതി അടിയന്തരയോഗം വിളിച്ചുചേ൪ത്ത് സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊലീസ് മേധാവികൾ എന്നിവ൪ക്ക് അയച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.