അമിതവില: സ്ക്വാഡിന്‍െറ പ്രവര്‍ത്തനം ശക്തമാക്കും

പത്തനംതിട്ട: ഓണക്കാലത്ത് വിപണികളിലുണ്ടാകുന്ന വിലക്കയറ്റം തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപവത്കരിച്ച ജില്ലാതല സ്പെഷൽ സ്ക്വാഡിൻെറ പ്രവ൪ത്തനം ശക്തമാക്കുമെന്ന് ഡെപ്യൂട്ടി കലക്ട൪ ജി.കൃഷ്ണൻകുട്ടി കുറുപ്പ് അറിയിച്ചു.
കലക്ടറേറ്റിൽ ചേ൪ന്ന ജില്ലാതല പ്രൈസ് മോണിറ്ററിങ് സമിതിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നുഅദ്ദേഹം. അമിത വില ഈടാക്കുന്നവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കും.
വിപണികളിൽ അവശ്യസാധനങ്ങളുടെ വിലനിലവാരം സൂചിപ്പിക്കുന്ന ബോ൪ഡുകൾ  പ്രദ൪ശിപ്പിക്കണം. ഉപഭോക്താക്കൾക്ക് ബിൽ നൽകണം. അളവിൽ കൃത്രിമം കാട്ടുക, കൂടുതൽ വില ഈടാക്കുക, ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ വിൽക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവ൪ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും. ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്ന കച്ചവടക്കാ൪ക്കെതിരെ ജില്ലാ പൊലീസ് ചീഫിൻെറ നേതൃത്വത്തിൽ നടപടി സ്വീകരിക്കും.
യോഗത്തിൽ ജില്ലാ സപൈ്ള ഓഫിസ൪ പി.വേണുഗോപാലൻ, ഡോ.അജിത, എസ്.വി.മനോജ് കുമാ൪, അനീസ് പി.മുഹമ്മദ് തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.