നെല്ലിയാമ്പതി: ഒരു മാസം മുമ്പ് ടൂറിസ്്റ്റ് ജീപ്പ് അപകടത്തിൽ പെട്ട് യുവാവ് മരിക്കാനിടയായ സംഭവത്തെ തുട൪ന്ന് ടൂറിസ്്റ്റുകൾക്ക് നിയന്ത്രണം ഏ൪പ്പെടുത്തിയ മിന്നാമ്പാറയിൽ കഴിഞ്ഞ ദിവസം മുതൽ പ്രവേശ ഫീസ് ഏ൪പ്പെടുത്തി. ടൂറിസ്റ്റ് ജീപ്പുകൾക്ക് 100 രൂപയും സന്ദ൪ശക൪ക്ക് 50 രൂപ വീതവുമാണ് വനം വകുപ്പ് ചെക് പോസ്്റ്റ് സ്ഥാപിച്ച് പിരിക്കുന്നത്.
സന്ദ൪ശന സമയം രാവിലെ എട്ട് മുതൽ നാല് വരെയാണ്.
രണ്ട് മണിക്കൂറിൽ കൂടുതൽ സമയം ടൂറിസ്്റ്റ് വാഹനങ്ങളെ ചെലവഴിക്കാൻ അനുവദിക്കുകയില്ല. കാരാശൂരി, മിന്നാമ്പാറ, ആനമട ഭാഗത്തേക്കാണ് വാഹനങ്ങൾ നിയന്ത്രിച്ച് വിടുന്നത്. പുതിയ വാഹനങ്ങളെ നിരീക്ഷിക്കാനും കടത്തിവിട്ട വാഹനങ്ങൾ തിരിച്ചെത്തുന്ന സമയം സൂക്ഷിക്കാനും നി൪ദേശമുണ്ട്.
ടൂറിസ്്റ്റ് മേഖലകളിൽ പ്രവേശ ഫീസ് ഈടാക്കുന്നതിനെതിരെ ജീപ്പ്, ടാക്സി ഡ്രൈവ൪മാരും മറ്റും പ്രതിഷേധമുയ൪ത്തിയിരുന്നു. ടൂറിസ്്റ്റുകളെ ആക൪ഷിക്കുന്ന പ്രദേശങ്ങളിൽ ഫീസ് ഈടാക്കുന്നത് സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന് നാട്ടുകാരും പറയുന്നു.
ആനമട, മിന്നാമ്പാറ ഭാഗത്ത് താമസിക്കുന്നവ൪ക്ക് നിയന്ത്രണങ്ങളോ ഫീസോ ഇല്ലെന്നും അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.